ദേശീയം

350 കിലോമീറ്റര്‍ അകലെയുളള ലക്ഷ്യം തകര്‍ക്കാന്‍ ശേഷി; പൃഥ്വി രണ്ട് വിജയകരമായി പരീക്ഷിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ പൃഥ്വി രണ്ട് വിജയരമായി പരീക്ഷിച്ചു. പ്രമുഖ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ച പൃഥ്വി രണ്ട് മിസൈലിന്റെ പരീക്ഷണം ഒഡീഷ ബാലസോറിലെ പരീക്ഷണ കേന്ദ്രത്തിലാണ് നടന്നത്. മിസൈല്‍ ദൗത്യം നിറവേറ്റിയതായി അധികൃതര്‍ വ്യക്തമാക്കി.

1990കളിലും 2000ത്തിന്റെ തുടക്കത്തിലുമാണ് ഡിആര്‍ഡിഒ പൃഥ്വി വികസിപ്പിച്ചത്. ദ്രാവക ഇന്ധനത്തിന്റെ അടിസ്ഥാനത്തിലാണ് മിസൈലിന്റെ പ്രവര്‍ത്തനം. സംയോജിത ഗൈഡഡ് മിസൈല്‍ വികസന പദ്ധതിയുടെ ഭാഗമായാണ് ഡിആര്‍ഡിഒ പൃഥ്വി മിസൈല്‍ വികസിപ്പിച്ചത്.

2003 ലാണ് ഇത് ആദ്യമായി സേനയുടെ ഭാഗമായത്. 350 കിലോമീറ്റര്‍ അകലെയുളള ലക്ഷ്യം തകര്‍ക്കാന്‍ ശേഷിയുളളതാണ് പൃഥ്വി മിസൈല്‍. ആയിരം കിലോഗ്രാം വരെ ഭാരമുളള ആണവ പോര്‍മുന വഹിക്കാനുളള ശേഷിയും മിസൈലിനുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

അക്കൗണ്ട് നോക്കിയ യുവാവ് ഞെട്ടി, 9,900 കോടിയുടെ നിക്ഷേപം; ഒടുവില്‍

'സിസോദിയ ഉണ്ടായിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു': സ്വാതി മലിവാള്‍

ഒറ്റയടിക്ക് മൂന്ന് കൂറ്റന്‍ പാമ്പുകളെ വിഴുങ്ങി രാജവെമ്പാല; പിന്നീട്- വൈറല്‍ വീഡിയോ

ഇനി മോഷണം നടക്കില്ല!, ഇതാ ആന്‍ഡ്രോയിഡിന്റെ പുതിയ അഞ്ചുഫീച്ചറുകള്‍