ദേശീയം

ഒമൈക്രോണ്‍ ഭീതി; ഡല്‍ഹിയില്‍ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ക്ക് നിരോധനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ നിരോധിച്ച് ഡല്‍ഹി സര്‍ക്കാര്‍. ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. എല്ലാതരത്തിലുള്ള സാംസ്‌കാരിക പരിപാടികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതായി ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റി (ഡിഡിഎംഎ) ഉത്തരവില്‍ പറയുന്നു.

ജില്ലാ ഭരണകൂടവും ഡല്‍ഹി പൊലീസും ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് എല്ലാ ദിവസവും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു. കൂടാതെ, മാസ്‌ക് ധരിക്കാതെ വരുന്നവരെ കടകളില്‍ പ്രവേശിപ്പിക്കരുതെന്ന് വ്യാപാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡല്‍ഹിയില്‍ ഇതുവരെ 57 പേര്‍ക്കാണ് ഒമൈക്രോണ്‍ രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ രോഗികള്‍ ഉള്ളത് രാജ്യതലസ്ഥാനത്ത് തന്നെയാണ്. കേരളത്തില്‍ 24 പേര്‍ക്കാണ് ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ