ദേശീയം

ആരോ​ഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം നേടി; ക്രിക്കറ്റ് കളിച്ച് പ്രജ്ഞാ സിങ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ: ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് ജാമ്യം നേടിയ മലേഗാവ് സ്‌ഫോടന ക്കേസിലെ പ്രതിയും ബിജെപി എംപിയുമായ പ്രജ്ഞാ സിങ് ഠാക്കൂർ ക്രിക്കറ്റ് കളിക്കുന്നതിന്റെ വീഡിയോ പുറത്ത്. സാധാരണ നിലയിൽ വീൽ ചെയറിന്റെ സഹായത്തിലാണ് പ്രജ്ഞ സഞ്ചരിക്കാറുള്ളത്. ഇവർ ബാസ്‌കറ്റ് ബോളും കബഡിയും കളിക്കുന്നതിന്റെയും ഗർബയിൽ പങ്കെടുക്കുന്നതിന്റെയുമൊക്കെ വീഡിയോ നേരത്തെ പുറത്തു വന്നിരുന്നു. പിന്നാലെയാണ് ഇപ്പോൾ ക്രിക്കറ്റ് കളിക്കുന്നതിന്റെ വീഡിയോയും പുറത്തു വന്നിരിക്കുന്നത്. 

മധ്യപ്രദേശിലെ ശക്തി നഗറിൽ നിന്നുള്ള വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്. ഏകദേശം ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, പ്രജ്ഞ അനായാസേന ബാറ്റ് ചെയ്യുന്നതും ചുറ്റും നിൽക്കുന്നവർ അവരെ പ്രോത്സാഹിപ്പിക്കുന്നതും കാണാം.

2008ൽ മലേഗാവിൽ നടന്ന സ്‌ഫോടനത്തിൽ പത്ത് പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ കേസിലെ പ്രതിയാണ് പ്രജ്ഞ. അറസ്റ്റിലായ പ്രജ്ഞയ്ക്ക് ആരോഗ്യപരമായ കാരണങ്ങളെ തുടർന്ന് 2017ൽ എൻഐഎ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഇതിന് പിന്നാലെ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭോപ്പാലിൽ നിന്ന് വിജയിച്ചു. 3.6 ലക്ഷം വോട്ടുകൾക്ക് കോൺഗ്രസിലെ ദിഗ്‌വിജയ് സിങിനെയാണ് പ്രജ്ഞ വിജയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി