ദേശീയം

കോഴിക്കോട്ടും എറണാകുളത്തും അതിതീവ്ര വ്യാപനം, കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ കോവിഡ് സ്ഥിതിയില്‍ ആശങ്ക: കേന്ദ്രസര്‍ക്കാര്‍  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ കോവിഡ് സ്ഥിതിഗതികളില്‍ ആശങ്ക അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. ഈ സംസ്ഥാനങ്ങളില്‍ ഓരോന്നിലും ഒന്നരലക്ഷത്തിന് മുകളിലാണ് ചികിത്സയില്‍ കഴിയുന്നവര്‍. മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവയാണ് മറ്റു സംസ്ഥാനങ്ങളെന്നും ആരോഗ്യമന്ത്രാലയ വക്താവ്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

12 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിന് മുകളിലാണ് ചികിത്സയിലുള്ളവര്‍. ഏഴു സംസ്ഥാനങ്ങളില്‍ ഇത് 50,000ന് മുകളില്‍ വരും. ജില്ലകളില്‍ 
കോഴിക്കോട്ടെയും എറണാകുളത്തെയും സ്ഥിതി ഗുരുതരമാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇരു ജില്ലകള്‍ ഉള്‍പ്പെടെ രാജ്യത്തെ വിവിധ ജില്ലകളില്‍ കോവിഡ് അതിതീവ്രവ്യാപനമാണ് സംഭവിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. 

മെട്രോ നഗരങ്ങളില്‍ ബംഗളൂരുവിലും ചെന്നൈയിലും സ്ഥിതി രൂക്ഷമാണ്്. ഒരാഴ്ചക്കിടെ ബംഗളൂരു നഗരത്തില്‍ മാത്രം ഒന്നരലക്ഷം പേര്‍ക്കാണ് രോഗം പിടിപെട്ടത്. ചെന്നൈയില്‍ ഇത് 38,000 വരും. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ശരാശരി 2.4 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടാവുന്നത്.മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഡല്‍ഹി, ഹരിയാന എന്നി സംസ്ഥാനങ്ങളിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ജനിതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസുകളുടെ വ്യാപനരീതി ആദ്യത്തേതിന് സമാനമാണ്. ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ വേഗത്തില്‍ വ്യാപിക്കുന്ന രീതിയാണ് അതിവേഗ വൈറസുകള്‍ക്കും. നിലവിലെ വാക്‌സിനുകള്‍ കോവിഡ് വകഭേദങ്ങളെ തടയുന്നതില്‍ ഫലപ്രദമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര ഉപദേശകന്‍ കെ വിജയരാഘവന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ