ദേശീയം

ലോക്ക്ഡൗണിന് പുല്ലുവില; തോക്കേന്തി യുവാക്കളുടെ ജന്മദിനാഘോഷം; ഏറ്റുവിളിച്ച് 400ലധികം പേര്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ലോക്ക്ഡൗണ്‍ ലംഘിച്ച് നൂറ് കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് യുവാക്കളുടെ ജന്മദിനാഘോഷം.  മാസ്‌ക് ധരിക്കാതെയും തോക്ക് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഏന്തിയുമായിരുന്നു ആഘോഷചടങ്ങുകള്‍. ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് രാംബാബു ഗഡാരിയുടെ ജന്മദിനാഘോഷചടങ്ങുകള്‍ സംഘടിപ്പിച്ചത്. 

2017ല്‍ പൊലീസ് കൊലപ്പെടുത്തിയ കവര്‍ച്ചക്കാരന്‍ രാംബാബു ഗഡാരിയെ മഹത്വവത്കരിക്കുന്ന മുദ്രാവാക്യങ്ങളും ഇവര്‍ ഏറ്റുവിളിച്ചു.തോക്ക്ചൂണ്ടി അഭിമാനത്തോടെ ചിരിച്ച് യുവാക്കള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഇവര്‍ക്ക് പിന്തുണയുമായി നാന്നൂറിനടുത്ത് ആളുകള്‍ കെട്ടിടത്തിന് താഴെ നിന്ന് മുദ്രാവാക്യം ഏറ്റുവിളിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ലോക്ക്ഡൗണ്‍ ലംഘിച്ചതിന് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് ഓഫീസര്‍ കമലേഷ് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ജന്മദിനാഘോഷം സംഘടിപ്പിച്ചവനും ചടങ്ങില്‍ അതിഥിയായി എത്തിയ ഗ്വാളിയോര്‍ സ്വദേശിക്കുമെതിരെ കേസ് എടുത്തതായി അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ