ദേശീയം

വീണ്ടും കണ്ണില്ലാത്ത ക്രൂരത, വളര്‍ത്തുനായയെ നിരന്തരം അടിച്ചു; പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊന്നു

സമകാലിക മലയാളം ഡെസ്ക്

ഗുരുഗ്രാം: മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത വീണ്ടും. ഹരിയാനയില്‍ ഒരു ദാക്ഷിണ്യവുമില്ലാതെ നിരന്തരം അടിച്ചും പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ചും വളര്‍ത്തുനായയെ കൊന്നതായി പരാതി. റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളും സെക്യൂരിറ്റിക്കാരും ചേര്‍ന്നാണ് നായയെ കൊന്നത് എന്ന് കാണിച്ച് താമസക്കാരനാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഗുരുഗ്രാമിലെ സെക്ടര്‍ അഞ്ചിലാണ് സംഭവം നടന്നത്. ആളുകള്‍ കൂട്ടത്തോടെ താമസിക്കുന്ന കോളനിയിലെ വളര്‍ത്തുനായയൊണ് കൊലപ്പെടുത്തിയത്. ശ്വാസംമുട്ടിച്ച് കൊന്നശേഷം ശവശരീരം അജ്ഞാത സ്ഥലത്ത് കൊണ്ടുപോയി വലിച്ചെറിയുകയായിരുന്നു. വ്യാഴാഴ്ച രാത്രി റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളും സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്ന് നായയെ കൊന്നു എന്നാണ് താമസക്കാരന്റെ പരാതി. നിരന്തരം അടിച്ചശേഷം ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ ആരോപണം റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ തള്ളി.

സംഭവത്തില്‍ റെസിഡന്റ്‌സ് അസോസിയേഷന് പങ്കില്ലെന്ന് പ്രതിനിധികള്‍ പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരുടെ അറിവില്ലായ്മ മൂലമാണ് സംഭവം ഉണ്ടായത്. താമസക്കാരുടെ പരാതിയെ തുടര്‍ന്ന് ഇവര്‍ ഏകപക്ഷീയമായി നായയെ കൊലപ്പെടുത്തുകയായിരുന്നു. ഇത് അപലപനീയമാണ്. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയെ ഒരു തരത്തിലും അനുകൂലിക്കുന്നില്ലെന്നും റെസിഡന്റ്‌സ് അസോസിയേഷന്‍ പറഞ്ഞു. എന്നാല്‍ താമസക്കാരന്റെ പരാതിയില്‍ റെഡിസന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്