ദേശീയം

ഇന്നലെ 18,833 പേര്‍ക്ക് കോവിഡ് ; ചികില്‍സയിലുള്ളത് രണ്ടര ലക്ഷത്തിലും താഴെ; 203 ദിവസത്തിനിടെ കുറഞ്ഞ രോഗികള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 18,833 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളവരുടെ എണ്ണം 2,46,687 ആയി. 203 ദിവസത്തെ കുറഞ്ഞ രോഗികളുടെ എണ്ണമാണിതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

രാജ്യത്ത് ഇതുവരെയായി 57 കോടിയിലേറെ കോവിഡ് ടെസ്റ്റ് നടത്തിയതായി ഐസിഎംആര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വരെ 57,68,03,867 ടെസ്റ്റുകളാണ് നടത്തിയത്. 

ചൊവ്വാഴ്ച മാത്രം  14,09,825 ടെസ്റ്റുകള്‍ നടത്തിയതായും ഐസിഎംആര്‍ അറിയിച്ചു. കോവാവാക്‌സ് വാക്‌സിന്റെ കുട്ടികളിലെ രണ്ടും മൂന്നും ഘട്ട പരീക്ഷണം തുടരുകയാണ്. മുതിര്‍ന്നവര്‍ക്കുള്ള കോവാവാക്‌സ് വാക്‌സിന്‍ നവംബറിലും കുട്ടികളുടേത് അടുത്തവര്‍ഷം ആദ്യവും പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ