ദേശീയം

ആത്മഹത്യ കൂടുതല്‍ ഡല്‍ഹിയില്‍, തൊട്ടുപിന്നില്‍ ചെന്നൈ; കഴിഞ്ഞ വര്‍ഷം സ്വയം ജീവനൊടുക്കിയവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് പിടിമുറുക്കിയ കഴിഞ്ഞ വര്‍ഷം രാജ്യത്ത് ആത്മഹത്യകളില്‍ പത്തു ശതമാനം വര്‍ധനയെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍. 1,53,052 പേരാണ് 2020ല്‍ സ്വയം ജീവനൊടുക്കിയത്.

വന്‍ നഗരങ്ങളില്‍ ഡല്‍ഹിയിലാണ് ആത്മഹത്യ കൂടുതല്‍. 3025 പേരാണ് ഡല്‍ഹിയില്‍ ജീവനൊടുക്കിയത്. ചെന്നൈയില്‍ 2430 പേരും ബംഗളൂരുവില്‍ 2196 പേരും മുംബൈയില്‍ 1282 പേരും ആത്മഹത്യ ചെയ്തു. നഗരങ്ങളിലെ ആത്മഹത്യകളില്‍ 37.4 ശതമാനവും ഈ നാലിടത്തായാണ്.

ചെന്നൈയില്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യകളില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍  ഡല്‍ഹിയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 24.8 ശതമാനം പേര്‍ കൂടുതലായി ജീവിതം അവസാനിപ്പിച്ചു. ബംഗളൂരുവില്‍ ഇത് 5.5 ശതമാനവും മുബൈയില്‍ 4.3 ശതമാനവുമാണ്.

കുടുംബ പ്രശ്‌നങ്ങളും രോഗവുമാണ് ഭൂരിഭാഗം ആത്മകള്‍ക്കും കാരണമെന്ന് ക്രൈംറെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു. ദിവസക്കൂലിക്കാര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, വീട്ടമ്മമാര്‍ എന്നിവരാണ് കൂടുതല്‍ ജീവനൊടുക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍

പ്ലാസ്റ്ററിട്ട കൈയ്യുമായി റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ, ഒപ്പം നടന്ന് ആരാധ്യയും

പ്ലേ ഓഫിലെ നാലാമന്‍ ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും