ദേശീയം

'പൗരത്വ രജിസ്റ്റര്‍ രാജ്യ വ്യാപകമായി നടപ്പാക്കണം'- കേന്ദ്ര മന്ത്രി

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യ വ്യാപകമായി നടപ്പാക്കണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രി ​ഗിരിരാജ് സിങ്. ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന. ജ​ഹാം​ഗീർപുരിയിലെ സംഭവങ്ങൾക്ക് പിന്നിൽ സമൂഹിക ഐക്യം തകര്‍ക്കാനും വോട്ട് ലക്ഷ്യം വച്ചും പ്രവര്‍ത്തിക്കുന്നവരാണെന്ന് അദ്ദേഹം ആരോപിച്ചു. 

'ജഹാംഗീര്‍പുരിയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ പൗരത്വ രജിസ്റ്ററിനും ശ്രീരാമക്ഷേത്രം നിര്‍മിക്കുന്നതിനുമെതിരെ നിന്നവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതാണ്' - മന്ത്രി ആരോപിച്ചു.

'നിലവിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കണം. എല്ലാ രാജ്യത്തും അവരവരുടെ പൗരന്‍മാര്‍ക്ക് തിരിച്ചറിയില്‍ രേഖകളുണ്ട്. ഇന്ത്യയിലും അത് ശരിയായ അര്‍ത്ഥത്തില്‍ നടപ്പിലാക്കണം. ഇക്കാര്യത്തില്‍ തെരുവുകള്‍ മുതല്‍ പാര്‍ലമെന്റ് വരെ ചര്‍ച്ചകള്‍ നടക്കണം'- അദ്ദേഹം പറഞ്ഞു.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി