ദേശീയം

തീ ഉയരുന്നു; വീട്  തുറന്നു നോക്കിയപ്പോള്‍ രണ്ട് വയസുകാരി ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ച നിലയില്‍;  എല്ലാവര്‍ക്കും തലയ്ക്ക് അടിയേറ്റു; ദുരൂഹം

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുപിയിലെ പ്രയാഗ് രാജിലാണ് ഞെട്ടിക്കുന്ന സംഭവം. രാം കുമാര്‍ യാദവ് (55), ഭാര്യ കുസും ദേവി (52), മകള്‍ മനീഷ (25), മരുമകള്‍ സവിത (27), പേരക്കുട്ടി മീനാക്ഷി (2) എന്നിവരാണ് മരിച്ചത്. മറ്റൊരു പേരക്കുട്ടിയായ സാക്ഷിക്ക് (5) ഗുരുതരമായി പരിക്കേറ്റു.

ശനിയാഴ്ച രാവിലെ പ്രയാഗ്‌രാജിലെ ഖവാജ്പുര്‍ മേഖലയിലുള്ള രാംകുമാറിന്റെ വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് ആദ്യം പൊലീസിനേയും ഫയര്‍ഫോഴ്‌സിനേയും വിവരം അറിയിച്ചത്. വീട്ടിനുള്ളില്‍ കയറിയ പൊലീസ് സംഘം അഞ്ച് വയസുകാരിയായ കുട്ടിയെ ഒഴികെ മറ്റെല്ലാവരേയും മരിച്ച നിലയിലാണ് പുറത്തെടുത്തത്. സംഭവം നടക്കുമ്പോള്‍ യാദവിന്റെ മകന്‍ സുനില്‍ (30) വീട്ടിലുണ്ടായിരുന്നില്ല.

കൊല്ലപ്പെട്ട അഞ്ച് പേരുടെയും തലയ്ക്ക് അടിയേറ്റ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അടിയേറ്റു എന്നാണ് ശരീരത്തിലെ മുറിവുകള്‍ സൂചിപ്പിക്കുന്നതെന്ന് സീനിയര്‍ പൊലീസ് ഓഫീസറായ അജയ് കുമാര്‍ പറഞ്ഞു. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയതായും സംഭവത്തില്‍ വിശദമായ അന്വേഷണത്തിനായി ഏഴംഗ സംഘത്തെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.

അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. കൊലയാളിയെ സംബന്ധിച്ച വിവരങ്ങളൊന്നും നിലയില്‍ പൊലീസിന് ലഭിച്ചിട്ടില്ല. അതേസമയം എത്രയും വേഗം കൊലയാളിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും നാട്ടുകാരും വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പ്രതിഷേധിച്ചു.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍

പ്ലാസ്റ്ററിട്ട കൈയ്യുമായി റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ, ഒപ്പം നടന്ന് ആരാധ്യയും

പ്ലേ ഓഫിലെ നാലാമന്‍ ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും