ദേശീയം

'ഷീസാന് മറ്റു സ്ത്രീകളുമായി ബന്ധം, ചതിക്കുകയാണെന്ന് മനസിലാക്കി തുനിഷ'; ലവ് ജിഹാദ് ആരോപണം 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സിനിമ, ടെലിവിഷന്‍ താരം തുനിഷ ശര്‍മയുടെ മരണത്തില്‍ അറസ്റ്റിലായ മുന്‍ കാമുകനും സഹനടനുമായ ഷീസാന്‍ ഖാനെതിരെ ഗുരുതര ആരോപണവുമായി നടിയുടെ അമ്മാവന്‍. തുനിഷയുമായി പ്രണയത്തിലായിരിക്കെ ഷീസാനു മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായി അമ്മാവന്‍ പവന്‍ ശര്‍മ ആരോപിച്ചു. ഷീസാന്‍ തന്നെ ചതിക്കുകയാണെന്ന് മനസിലാക്കിയ തുനിഷ, വിഷാദത്തിലേക്ക് വീണതായും പവന്‍ പറയുന്നു.

ഷൂട്ടിങ്ങിന്റെ ഇടവേളയിലാണു തുനിഷയെ മേക്കപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം തുനിഷ ശര്‍മയുടെ മരണത്തില്‍ ഷീസാന്‍ ഖാനെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 'ഇരുവരും പ്രണയത്തിലായിരിക്കെ ഷീസാന്‍ മറ്റ് സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയത് തുനിഷയെ മാനസികമായി തളര്‍ത്തുകയും വിഷാദത്തിലേക്ക് നയിക്കുകയും ചെയ്തു. ഡിസംബര്‍ 16ന് ഷീസാന്‍ തന്നെ ചതിക്കുകയാണെന്ന് തുനിഷ മനസ്സിലാക്കി. പിന്നാലെ അവള്‍ക്ക് മാനസികാഘാതമുണ്ടായി. ഇത്രയും അടുത്തശേഷം പെട്ടെന്ന് പിന്മാറാന്‍ എന്താണ് കാരണമെന്ന് തുനിഷയുടെ അമ്മ ഷീസാനോട് ചോദിച്ചിരുന്നു'-  പവന്‍ ശര്‍മ പറഞ്ഞു.

തുനിഷ  മരിച്ചു എന്ന് ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. മീരാ റോഡില്‍ ഇന്ദ്രപ്രസ്ഥ കെട്ടിടത്തില്‍ അമ്മയ്‌ക്കൊപ്പമാണ് തുനിഷ താമസിച്ചിരുന്നത്. എല്ലാകാര്യവും തുനിഷ നോക്കുമായിരുന്നു. പൊലീസില്‍ വിശ്വാസമുണ്ട്. പ്രതി ആരായാലും ശിക്ഷിക്കപ്പെടണമെന്നും പവന്‍ ശര്‍മ്മ പറഞ്ഞു.

ഡിസംബര്‍ 27നാണ് തുനിഷയുടെ സംസ്‌കാര ചടങ്ങ്. നടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് 14 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. തുനിഷയുടെ അമ്മയുടെ പരാതിയിലാണു ഷീസാനെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമം 306-ാം വകുപ്പുപ്രകാരമാണു കേസ്.

തുനിഷയുടെ മരണം ലവ് ജിഹാദാണെന്ന് ആരോപിച്ച് ബിജെപി എംഎല്‍എ രാം കദം രംഗത്തെത്തി. 'ആത്മഹത്യയ്ക്കു കാരണം എന്തായിരുന്നു? ഇതില്‍ ലവ് ജിഹാദ് ഉണ്ടോ? അതോ മറ്റെന്തെങ്കിലും പ്രശ്‌നമുണ്ടോ? സമഗ്രമായ അന്വേഷണത്തില്‍ എല്ലാം പുറത്തുവരും. കുറ്റവാളികളെ വെറുതെ വിടില്ല. തുനിഷയുടെ കുടുംബത്തിന് നീതി ലഭിക്കും'- രാം കദം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

ഡോര്‍ട്ട്മുണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍, താരമായി ഹമ്മല്‍സ്; അവസാന അങ്കത്തിലെ എതിരാളിയെ നാളെ അറിയാം

അംപയറുമായി തര്‍ക്കിച്ചു; സഞ്ജുവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ

'ഉടന്‍ ജപ്തി'യുമായി സഹകരണ വകുപ്പ്; മൈലപ്ര ബാങ്ക് തട്ടിപ്പില്‍ മുന്‍ഭാരവാഹികളുടേയും ബന്ധുക്കളുടേയും സ്വത്ത് ജപ്തിചെയ്തു

സോഷ്യൽമീഡിയ ട്രെൻഡ് നോക്കി സൺസ്ക്രീന്‍ തെരഞ്ഞെടുത്താൽ പണി കിട്ടും; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ