ദേശീയം

അമിത് ഷായുടെ സാന്നിധ്യം; നിയമസഭയിലേക്ക് കന്നി അങ്കത്തിന് യോഗി, നാമനിര്‍ദേശ പത്രിക നല്‍കി

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കൊപ്പമെത്തിയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഗൊരഖ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് യോഗി ജനവിധി തേടുന്നത്. ഭീം ആര്‍മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആണ് പ്രധാന എതിരാളി. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് മത്സരമാണ് യോഗിയുടേത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും മുന്‍പ് ഗൊരഖ്പൂരില്‍ നിന്നുള്ള ലോക്‌സഭാ എം പിയായിരുന്നു യോഗി. അഞ്ച് തവണ ഈ സീറ്റില്‍ നിന്ന് വിജയിച്ച ആത്മവിശ്വാസത്തിലാണ് യോഗി ആദ്യമായി നിയമസഭാ മത്സരത്തിനായി അങ്കം കുറിക്കുന്നത്.

നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിന് മുന്‍പായി ഗൊരഖ്‌നാഥ് മഠത്തിലെ മഹന്ത് അവൈദ്യനാഥ് സമാധിയില്‍ എത്തി യോഗി പ്രാര്‍ത്ഥന അര്‍പ്പിച്ചിരുന്നു. ഫെബ്രുവരി 10, 14,20,23,27, മാര്‍ച്ച് മൂന്ന്, ഏഴ് എന്നിങ്ങനെ ഏഴ് ഘട്ടങ്ങളിലായാണ് യു പി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് പത്തിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍