ദേശീയം

നീറ്റ് പി ജി: ഒഴിവുള്ള സീറ്റുകളിലേക്ക് പ്രത്യേക കൗണ്‍സലിംഗ് ഇല്ല, ഹര്‍ജി തള്ളി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒഴിവുള്ള നീറ്റ് പി ജി സീറ്റുകള്‍ നികത്താന്‍ പ്രത്യേക കൗണ്‍സലിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ എം ആര്‍ ഷാ, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി തള്ളിയത്. 

ഒന്നര വര്‍ഷത്തിന് ശേഷം കൗണ്‍സിലിംഗ് വീണ്ടും ആരംഭിച്ചാല്‍ കോഴ്‌സിന്റെ ഗുണമേന്മ നഷ്ടപ്പെടുമെന്നും, ആരോഗ്യ മേഖലയില്‍ വിട്ട് വീഴ്ച ചെയ്യാന്‍ സാധിക്കില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. അത് പൊതുജനാരോഗ്യ രംഗത്തെ ദോഷകരമായി ബാധിക്കുമെന്നും കോടതി വിലയിരുത്തി.

നീറ്റ് 2021-ലെ അഖിലേന്ത്യാ ക്വാട്ട പ്രകാരം ഒഴിവുള്ള 1456 ബിരുദാനന്തര മെഡിക്കൽ സീറ്റുകൾ നികത്തുന്നതിന് പ്രത്യേക കൗൺസലിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് മെഡിക്കൽ വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചത്. ഹർജിയെ കേന്ദ്രസർക്കാർ എതിർത്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്