ദേശീയം

രക്തചന്ദന കള്ളക്കടത്തുകാരനെ ഒബിസി മോര്‍ച്ച സെക്രട്ടറിയാക്കി ബിജെപി;  മണിക്കൂറിനുള്ളില്‍ തിരുത്ത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: രക്തചന്ദന കള്ളക്കടത്തുകാരനെ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി നിയോഗിച്ച് ബിജെപി. വിവാദമായതിന് പിന്നാലെ മണിക്കൂറുകള്‍ക്കുളളില്‍ സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു. 54കാരനായ കെ വെങ്കിടേശനെ ജൂണ്‍ 13നാണ് ഒബിസി മോര്‍ച്ച സെക്രട്ടറിയായി ബിജെപി തമിഴ്‌നാട് ഘടകം തെരഞ്ഞെടുത്തത്.

കെ വെങ്കിടേശ്വനെ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഭിന്നത രൂക്ഷമായിരുന്നു. ഇതേതുടര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ വെങ്കിടേശനെ സ്ഥാനത്ത് നിന്ന് നീക്കിയതായി ബിജെപി നേതൃത്വം അറിയിച്ചു.

എം4 റെഡ് ഹില്‍സ് പൊലീസ് സ്റ്റേഷനില്‍ വെങ്കിടേശനെതിരെ കൊലപാതകശ്രമം ഉള്‍പ്പെടെ നിലവില്‍ ഏഴ് കേസുകള്‍ ഉണ്ട്. 2011ല്‍ ഗുണ്ടാ ആക്ട് പ്രകാരം ഇയാള്‍ അറസ്റ്റിലായിരുന്നു. വിദേശ രാജ്യങ്ങളിലേക്ക് രക്തചന്ദനം കടത്തിയതിനാണ് 2015ല്‍ ഇയാളെ ആന്ധ്രാപൊലീസ് പിടികൂടിയത്.

എഐഎഡിഎംകെയിലായിരുന്ന വെങ്കിടേശന്‍ അടുത്തിടെയാണ് ബിജെപിയിലെത്തിയത്. എഐഎഡിഎംകെയുടെ യുവജനവിഭാഗം അംഗമായ അദ്ദേഹം ഡെപ്യൂട്ടി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. രക്തചന്ദനക്കടത്ത് കേസില്‍ അറസ്റ്റിലായതിന് പിന്നാലെ എംഐഎഡിഎംകെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു