ദേശീയം

മൃതദേഹം എടുക്കാന്‍ ആളില്ല, തോളിലേറ്റി വനത്തിലൂടെ നടന്നത് മൂന്ന് കിലോമീറ്റര്‍; വനിതാ എസ്‌ഐയ്ക്ക് അഭിനന്ദനപ്രവാഹം 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്:  ആന്ധ്രാപ്രദേശില്‍ 65കാരന്റെ മൃതദേഹം തോളിലേറ്റി മൂന്ന് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച വനിതാ സബ് ഇന്‍സ്‌പെക്ടര്‍ക്ക് അഭിനന്ദനപ്രവാഹം. വനത്തിലെ കടുത്ത ചൂട് പോലും അവഗണിച്ചായിരുന്നു പൊലീസ് ഉദ്യോഗസ്ഥയുടെ ജീവകാരുണ്യ പ്രവര്‍ത്തനം.

പ്രകാശം ജില്ലയിലെ ഹന്മന്തുണിപേട്ട് മണ്ഡലില്‍ ഹസിപേട്ട് വനത്തിലാണ് സംഭവം. കോണ്‍സ്റ്റബിളിന്റെ സഹായത്തോടെയാണ് വനിതാ എസ്‌ഐ കൃഷ്ണ പവാനി 65കാരന്റെ മൃതദേഹം തോളിലേറ്റി കാട്ടില്‍ നിന്ന് പുറത്തേയ്ക്ക് കൊണ്ടുവന്നത്. ദുര്‍ഘടം പിടിച്ച പാതയില്‍ മൂന്ന് കിലോമീറ്റര്‍ ദൂരമാണ് ഇവര്‍ കാല്‍നടയായി നടന്നത്. 

മൃതദേഹം വഹിക്കാന്‍ മറ്റുള്ളവര്‍ തയ്യാറാവാതെ വന്നതോടെയാണ് വനിതാ എസ്‌ഐ മുന്‍കൈയെടുത്തത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി വനത്തില്‍ നിന്ന് നഗരപ്രദേശത്തെ ആശുപത്രിയിലേക്കാണ് മൃതദേഹം കൊണ്ടുപോയത്. 

വനത്തില്‍ മൃതദേഹം കണ്ടതായി നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. വനത്തില്‍ നിന്ന് ഗ്രാമത്തിലെ റോഡ് വരെയാണ് ഇവര്‍ മൃതദേഹം തോളിലേറ്റിയത്. തുടര്‍ന്ന് ആംബുലന്‍സില്‍ കയറ്റിയ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നാട്ടുകാര്‍ക്ക് പുറമേ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും എസ്‌ഐയുടെ പ്രവൃത്തിയെ അഭിനന്ദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം