ദേശീയം

മുന്‍ കാമുകനെയും 17കാരിയെയും ഒരേ സമയം കാണാതായി, അന്വേഷണത്തില്‍ പൊലീസ് ഞെട്ടി; മൃതദേഹം വനത്തില്‍ കുഴിച്ചുമൂടിയ നിലയില്‍, അറസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍:  മുന്‍ കാമുകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി വനത്തില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ 17കാരിയും കാമുകനും അറസ്റ്റില്‍. ഇരുവരും കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. ഒരേ ദിവസം മുന്‍കാമുകനെയും 17കാരിയെയും കാണാതായതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.

ഉത്തരാഖണ്ഡിലെ റായ്പൂരിലാണ് സംഭവം.നരേന്ദ്രയുടെ മൃതദേഹമാണ് വനത്തിനുള്ളില്‍ നിന്ന് കണ്ടെടുത്തത്. മാര്‍ച്ച് 16 മുതല്‍ നരേന്ദ്രയെ കാണാനില്ലായിരുന്നു. നരേന്ദ്രയെ കാണാനില്ല എന്ന് കാണിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേസമയത്ത് തന്നെയാണ് 17കാരിയെയും കാണാതായത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പെണ്‍കുട്ടിയെ കണ്ടെത്തി. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.

ചോദ്യം ചെയ്യലില്‍ 17കാരി ആകാശ് എന്ന യുവാവുമായി പ്രണയത്തിലാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ആകാശിനെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണ് നരേന്ദ്രയെ കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തിയത്. 

17കാരിയുടെ മുന്‍ കാമുകനാണ് നരേന്ദ്ര. മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരും പിരിഞ്ഞു. അതിനിടെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ആകാശുമായി 17കാരി പ്രണയത്തിലായി. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായും പൊലീസ് പറയുന്നു.

ഇക്കാര്യം അറിഞ്ഞ നരേന്ദ്ര 17കാരിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. നരേന്ദ്രയോട് തനിക്ക് പ്രണയം തോന്നിയിട്ടില്ല എന്നെല്ലാം പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചുവെങ്കിലും ബന്ധത്തില്‍ നിന്ന് പിന്തിരിയാന്‍ മുന്‍ കാമുകന്‍ തയ്യാറായില്ലെന്നും പൊലീസ് പറയുന്നു.

തുടര്‍ന്ന് ആകാശുമായി ചേര്‍ന്ന് നരേന്ദ്രയെ ഇല്ലായ്മ ചെയ്യാന്‍ 17കാരി പദ്ധതിയിട്ടു. പെണ്‍കുട്ടി വിളിച്ചതനുസരിച്ച് വീട്ടില്‍ വന്ന നരേന്ദ്രയെ ആകാശും 17കാരിയും ചേര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം വനത്തില്‍ കുഴിച്ചുമൂടുകയായിരുന്നുവെന്ന് ഇരുവരും കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'ഒരാൾ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്നു, കാത്തിരിക്കൂ'; സർപ്രൈസുമായി പ്രഭാസ്

ദീർഘ നേരം മൊബൈലിൽ; 'ടെക് നെക്ക്' ​ഗുരുതരമായാൽ 'സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്', ലക്ഷണങ്ങൾ അറിയാം

ടീം സോളാര്‍ തട്ടിപ്പിന്റെ തുടക്കം

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍