ദേശീയം

പാട്ട് പാടി 'ഡോളര്‍ മഴ' പെയ്യിച്ച് ഗുജറാത്തി ഗായിക; കുന്നുകൂടിയത് 2.25 കോടി രൂപ- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: റഷ്യന്‍ യുദ്ധത്തില്‍ യുക്രൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കന്‍ വേദിയില്‍ പാട്ട് പാടി 'ഡോളര്‍ മഴ' പെയ്യിച്ച് ഗുജറാത്തി നാടന്‍പാട്ടു കലാകാരി ഗീതാ ബെന്‍ റബാരി. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് വലയുന്ന യുക്രെയ്ന്‍ ജനതയ്ക്കായി പണം സമാഹരിക്കാന്‍ വേണ്ടി സംഘടിപ്പിച്ച പരിപാടിയിലാണ് പണം കുമിഞ്ഞുകൂടിയത്. അറ്റ്‌ലാന്റയില്‍ ആയിരുന്നു സംഗീതപരിപാടി.

തന്റെ പാട്ടും തുടര്‍ന്നുണ്ടായ സംഭവങ്ങളും ഉള്‍പ്പെടുന്ന വിഡിയോ രംഗങ്ങള്‍ ഗീതാ ബെന്‍ റബാരി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചെങ്കിലും പിന്നീട് നീക്കം ചെയ്തു. ഡോളര്‍ കൂമ്പാരത്തിനു നടുവിലിരിക്കുന്ന ഗായികയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറല്‍ ആയിരിക്കുകയാണ്. 

ഏകദേശം 2.25 കോടി രൂപയാണ് ഗീതാ ബെന്‍ റബാരി നേടിയത്. ഗീതാ ബെന്‍ പാട്ടുപാടുമ്പോള്‍ പിന്നില്‍ നിന്ന് പ്രവാസികള്‍ ഡോളറുകള്‍ മഴ പോലെ വര്‍ഷിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഈ തുക യുക്രെയ്ന്‍ ജനതയ്ക്കായി സമാഹരിച്ചതാണെന്നും അവരുടെ പുനരധിവാസത്തിനായി വിനിയോഗിക്കുമെന്നും ഗായിക അറിയിച്ചു. ഗായകന്‍ സണ്ണി ജാദവും ഗീതാ ബെന്‍ റബാരിക്കൊപ്പം വേദിയില്‍ ഉണ്ടായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു