ദേശീയം

വിശാഖപട്ടണം തുറമുഖം അടച്ചു, വിമാന സര്‍വീസുകള്‍ റദ്ദാക്കി; അസാനി ചുഴലിക്കാറ്റില്‍ ഒഡീഷയിലും ആന്ധ്രയിലും ജാഗ്രത

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അസാനി ചുഴലിക്കാറ്റ് ഇന്ന് വൈകീട്ട് തീരം തൊടാനിരിക്കേ, ആന്ധ്രാപ്രദേശിന്റെ വടക്കന്‍ തീരങ്ങളിലും ഒഡീഷയിലും ജാഗ്രത. മുന്‍കരുതലിന്റെ ഭാഗമായി വിശാഖപട്ടണം തുറമുഖം അടച്ചു. വിശാഖപട്ടണം രാജ്യാന്തര വിമാനത്താവളത്തില്‍ സര്‍വീസുകള്‍ റദ്ദാക്കി. പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോ 23 സര്‍വീസുകളാണ് റദ്ദാക്കിയത്. എയര്‍ ഏഷ്യ നാലു സര്‍വീസുകള്‍ വേണ്ടെന്ന് വച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങള്‍ക്ക് അരികിലെത്തിയ അസാനി ചുഴലിക്കാറ്റ്, 105 കിലോമീറ്റര്‍ വേഗതയില്‍ തീരത്ത് വീശിയടിക്കുമെന്നാണ് പ്രവചനം. ഇതിന്റെ സ്വാധീനഫലമായി ആന്ധ്രയുടെ വടക്കന്‍ തീരങ്ങളിലും ഒഡീഷയിലും അതിതീവ്രമഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇന്ന് വൈകീട്ടോടെ തീവ്രത കുറഞ്ഞ് ആന്ധ്രാപ്രദേശ് തീരത്ത് ചുഴലിക്കാറ്റ് എത്തും. കാറ്റിന്റെ തീവ്രത കുറഞ്ഞ് ന്യൂനമര്‍ദ്ദമായിട്ടാവും ആന്ധ്രാ തീരത്തേയ്ക്ക് എത്തുകയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം