ദേശീയം

ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കുമോ?; വിശദീകരണവുമായി ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ആഭ്യന്തര യുദ്ധം നടക്കുന്ന ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഇന്ത്യ. ശ്രീലങ്കയില്‍ ജനാധിപത്യവും സ്ഥിരതയും നിലനില്‍ക്കുന്നതിനായി ഇന്ത്യ എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.  

കഴിഞ്ഞദിവസം മുന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയും കുടുംബവും ഇന്ത്യയിലേക്ക് രക്ഷപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് വ്യാജ പ്രചാരണമാണ് എന്ന് പറഞ്ഞ് ഇന്ത്യ റിപ്പോര്‍ട്ടുകള്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലങ്കയിലേക്ക് ഇന്ത്യ സൈന്യത്തെ അയക്കുമെന്ന അഭ്യൂഹങ്ങളും തള്ളിയത്.

പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷം മഹിന്ദ രജപക്‌സെ എവിടെയാണ് എന്നതിനെ കുറിച്ച് വ്യക്തയില്ല. ഔദ്യോഗിക വസതിയില്‍ നിന്ന് രക്ഷപ്പെടുത്തി സൈന്യം നാവിക താവളത്തില്‍ താമസിപ്പിച്ചിരിക്കുകയാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ശ്രീലങ്കയിലെ ആഭ്യന്തര പ്രശ്‌നങ്ങളെ കുറിച്ചുള്ള ആദ്യ പ്രതികരണത്തില്‍ തന്നെ ദ്വീപ് രാഷ്ട്രത്തിന്റെ ജനാധിപത്യത്തെ മാനിക്കുന്നതായും ജനാധിപത്യം സംരക്ഷിക്കുന്നതിന് വേണ്ടി ഇന്ത്യ എല്ലാവിധ പിന്തുണയും നല്‍കുന്നതായും അറിയിച്ചിരുന്നു. 

ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ നിലപാടുമായി ചേര്‍ന്നുപോകുന്നതല്ല. ശ്രീലങ്കയില്‍ ജനാധിപത്യം നിലനിന്നു കാണുന്നതിനായി എല്ലാവിധ പിന്തുണയും ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. സ്ഥിരതയും സാമ്പത്തികമായ വീണ്ടെടുക്കലും സാധ്യമാകാനും എല്ലാ വിധ സഹകരണത്തിനും ഇന്ത്യ തയ്യാറാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്