ദേശീയം

'ആണുങ്ങള്‍ നാണമില്ലാതെ വഴിയരികില്‍ കാര്യം സാധിക്കും'; ദേശീയ പാതകളില്‍ പൊതു ശൗച്യാലയങ്ങള്‍ ഒരുക്കണമെന്ന് കോടതി

സമകാലിക മലയാളം ഡെസ്ക്

പട്‌ന: വൃത്തിയോടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള അവകാശം മൗലിക അവകാശം തന്നെയാണെന്ന് പട്‌ന ഹൈക്കോടതി. അന്തസ്സോടെ ജീവിക്കുന്നതിനുള്ള അവകാശവുമായി ഇതു നേരിട്ടു ബന്ധപ്പെട്ടിരിക്കുന്തായി കോടതി നിരീക്ഷിച്ചു. ശുദ്ധം ജലം ലഭിക്കുന്നതിനുള്ള അവകാശം, ആരോഗ്യത്തോടെ ജീവിക്കുന്നതിനുള്ള അവകാശം, ആരോഗ്യകരമായ പരിസ്ഥിയില്‍ കഴിയുന്നതിനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം എന്നിവയെല്ലാമായി ഇതിനെ  ബന്ധപ്പെടുത്താമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജയ് കരോളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.

ഒഡിഷയിലെ ദേശീയപാതകളില്‍ ശുചീകരണ സൗകര്യം ഒരുക്കാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള വിധിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങള്‍. ദേശീയ പാതകളില്‍ പൊതു ശൗച്യാലയങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിനും ദേശീയ പാത അതോറിറ്റിക്കും പെട്രോള്‍ പമ്പുകള്‍ നടത്തുന്ന എണ്ണ കമ്പനികള്‍ക്കും കോടതി നിര്‍ദേശം നല്‍കി.

ആണുങ്ങള്‍ നാണമില്ലാതെ വഴിയരികില്‍ കാര്യം സാധിക്കും. എന്നാല്‍ സ്ത്രീകള്‍ അങ്ങനെ ചെയ്യുമെന്ന് സമൂഹം പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടുതന്നെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു സൗകര്യമുണ്ടാക്കിക്കൊടുക്കുക എന്നത് ഭരണകൂടത്തിന്റെ അടിയന്തര ചുമതലയാണ്- കോടതി വിധിന്യായത്തില്‍ പറഞ്ഞു.

വൃത്തിയോടെ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുകയെന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ


സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹരിയാന: ഉടന്‍ വിശ്വാസവോട്ട് വേണമെന്ന് ജെജെപി; ഗവര്‍ണറെ കാണാന്‍ സമയം തേടി കോണ്‍ഗ്രസ്

നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂ വേണ്ട; പൂജയ്ക്ക് ഉപയോഗിക്കാം: ദേവസ്വം ബോര്‍ഡ്

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓഫിസില്‍ ഹാജരാകുന്ന സമയം കൈവശമുള്ള തുക ഡെയ്‌ലി രജിസ്റ്ററില്‍ രേഖപ്പെടുത്തണം; സര്‍ക്കുലര്‍

മഞ്ഞപ്പിത്തം പടരുന്നു; കോഴിക്കോട് ഐസ് ഒരതിക്ക് നിരോധനം, കരിമ്പിന്‍ ജ്യൂസിനും നിയന്ത്രണം

''വിരഹത്തിനു തയ്യാറെടുക്കുന്ന കമിതാക്കളെപ്പോലെയാണിപ്പോള്‍ ഞങ്ങളും സെരങ്കട്ടിയും അതിലെ മൃഗങ്ങളും മരങ്ങളും പുല്‍പ്പരപ്പും പാറക്കെട്ടുകളും''