ദേശീയം

ജയിലില്‍ 'വിഐപി പരിഗണന' തന്നെ; സത്യേന്ദ്ര ജെയിനിന്റെ  ജയിലിനകത്തെ പുതിയ വീഡിയോ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്റെ തിഹാര്‍ ജയിലിനകത്തെ പുതിയ വീഡിയോ പുറത്ത്. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ജയില്‍ സൂപ്രണ്ട് അടക്കമുള്ളവരോടാണ് സെല്ലില്‍ മന്ത്രി സംസാരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ബിജെപി നേതാവ് ഷെഹ്‌സാദ് പുനെവാലയാണ് വീഡിയോ ട്വീറ്റ് ചെയ്തത്.

സത്യേന്ദ്ര ജെയിനിന് ജയിലില്‍ വിഐപി പരിഗണന ലഭിക്കുന്നതിന്റെ വിവാദ വീഡിയോകള്‍ മുന്‍പും പുറത്തുവന്നിട്ടുണ്ട്. കള്ളപ്പണക്കേസില്‍ ജയിലില്‍ കഴിയുന്ന ജെയിനിനെ ഒരാള്‍ മസാജ് ചെയ്യുന്ന വീഡിയോയാണ് ആദ്യം പുറത്തു വന്നത്. ദേഹത്തും കാലിലുമൊക്കെയാണ് ഇയാള്‍ മസാജ് ചെയ്യുന്നത്. 

വീഡിയോ വിവാദമായ പശ്ചാത്തലത്തില്‍ അതിനെ ന്യായീകരിച്ച് എഎപി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ രംഗത്തെത്തിയിരുന്നു.'വീഡിയോയില്‍ കാണുന്നത് മസാജോ വിഐപി പരിഗണനയോ അല്ല. അത് ഫിസിയോ തെറാപ്പിയാണ്'- കെജരിവാളിന്റെ വാക്കുകള്‍ ഇങ്ങനെ.

സത്യേന്ദ്ര ജെയിനിനെ ജയിലില്‍ തിരുമ്മിയത് ബലാത്സംഗക്കേസിലെ പ്രതിയാണ് എന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകളും ഇതിനോടകം പുറത്തുവന്നിരുന്നു. പോക്സോ കേസിലെ പ്രതിയായ റിങ്കുവാണ് സതേന്ദ്രയെ ജയിലില്‍ മസ്സാജ് ചെയ്തതെന്ന് ജയില്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ സത്യേന്ദ്ര ജെയിന്‍ ജയിലില്‍ സമൃദ്ധമായി ഭക്ഷണം കഴിക്കുന്ന വീഡിയോയും രാഷ്ട്രീയ രംഗത്ത് വലിയ ചര്‍ച്ചയായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്

നിക്ഷേപകരുടെ 5.5 ലക്ഷം കോടി രൂപ 'വാഷ്ഔട്ട്'; ഓഹരി വിപണിയില്‍ കനത്ത നഷ്ടം, ഇടിവ് നേരിട്ടത് ഓട്ടോ, മെറ്റല്‍ കമ്പനികള്‍

മാരി സെല്‍വരാജിന്റെ സംവിധാനം; ധ്രുവ് വിക്രം ചിത്രത്തില്‍ നായികയായി അനുപമ പരമേശ്വരന്‍