ദേശീയം

കൂട്ടയിടി, പൊലീസ് ബസിന്റെ അടിയിലേക്ക് മൂന്ന് ബൈക്കുകള്‍; പിന്നാലെ വന്‍പൊട്ടിത്തെറി, മൂന്ന് മരണം

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ പൊലീസ് ബസ് ഇടിച്ച് മൂന്ന് ബൈക്ക് യാത്രക്കാര്‍ മരിച്ചു. അപകടത്തിന് പിന്നാലെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് ബസിന് തീപിടിച്ചു. 

ഡിയോറിയ ഗ്രാമത്തില്‍ ചപ്ര- സിവാന്‍ ഹൈവേയില്‍ ഇന്ന് രാവിലെയാണ് സംഭവം. ബിഹാര്‍ പൊലീസ് ഉദ്യോഗസ്ഥരുമായി സഞ്ചരിച്ച ബസുമായാണ് ബൈക്കുകള്‍ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രക്കാര്‍ സഞ്ചരിച്ചിരുന്ന മൂന്ന് ബൈക്കുകള്‍ ബസിന്റെ അടിയില്‍പ്പെട്ടു. ഇതില്‍ ബസില്‍ കുടുങ്ങിയ ഒരു ബൈക്കുമായി, വാഹനം 100 യാര്‍ഡ് സഞ്ചരിച്ചു. പിന്നാലെയാണ് ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് ബസിന് തീപിടിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ബസിന് തീപിടിച്ചപ്പോള്‍ വാഹനത്തിന്റെ അടിയില്‍ കുടുങ്ങിയ ഒരു ബൈക്ക് യാത്രക്കാരന്റെ ദേഹത്തേയ്ക്ക് തീ ആളിപ്പടര്‍ന്നു. ബസിന് തീപിടിച്ചതോടെ, പൊലീസ് ഉദ്യോഗസ്ഥര്‍ ബസില്‍ നിന്നിറങ്ങി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രമുഖ രാഷ്ട്രീയ നേതാവ് ജയ്പ്രകാശ് നാരായണന്റെ 120-ാം ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

ഒറ്റയടിക്ക് മൂന്ന് കൂറ്റന്‍ പാമ്പുകളെ വിഴുങ്ങി രാജവെമ്പാല; പിന്നീട്- വൈറല്‍ വീഡിയോ

ഇനി മോഷണം നടക്കില്ല!, ഇതാ ആന്‍ഡ്രോയിഡിന്റെ പുതിയ അഞ്ചുഫീച്ചറുകള്‍

ലോക്സഭ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; രാഹുലിന്റെ റായ്ബറേലിയും വിധിയെഴുതും

സ്വർണം കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ; 'രാമായണ'യിൽ യഷിന്റെ ലുക്ക് ഇങ്ങനെ