ദേശീയം

പത്തുവയസ്സുകാരിയുടെ മൃതദേഹത്തില്‍ നിന്നും തല അറുത്തുമാറ്റിയ നിലയില്‍; സമീപം നാരങ്ങയും മഞ്ഞള്‍പ്പൊടിയും; ദുര്‍മന്ത്രവാദമെന്ന് സംശയം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ശ്മശാനത്തില്‍ സംസ്‌കരിച്ച പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ നിന്നും തല അറുത്തുമാറ്റിയതായി കണ്ടെത്തി. തമിഴ്‌നാട് ചെങ്കല്‍പ്പെട്ട് ജില്ലയിലെ ചിത്രവാടി ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം നടന്നത്. കൃതിക എന്ന പത്തുവയസ്സുകാരിയുടെ മൃതദേഹത്തില്‍ നിന്നാണ് തല വെട്ടിയെടുത്തത്. 

ഒരാഴ്ച മുമ്പാണ് പെണ്‍കുട്ടി മരിച്ചത്. ഇലക്ട്രിക് പോസ്റ്റ്  ദേഹത്തു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൃതിക ഒക്ടോബര്‍ 14നാണ് മരിച്ചത്. മധുരാന്തകത്തിനടുത്ത് ചിത്രവാടി ശ്മശാനത്തില്‍ 15ന് മൃതദേഹം അടക്കം ചെയ്തു.

കഴിഞ്ഞദിവസം കൃതികയെ സംസ്‌കരിച്ച സ്ഥലം ഉഴുതുമറിച്ച നിലയില്‍ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മൃതദേഹം പുറത്തെടുത്തപ്പോഴാണ് തല അറുത്തുമാറ്റിയതായി കണ്ടത്. 

ദുര്‍മന്ത്രവാദത്തിനാണ് തല അറുത്തുമാറ്റിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹം അടക്കം ചെയ്തതിന് സമീപം നാരങ്ങയും മഞ്ഞള്‍പ്പൊടിയും കിടക്കുന്നതു കണ്ടാണ് ദുര്‍മന്ത്രവാദത്തിനാണോ തലയെടുത്തതെന്ന സംശയം ഉദിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പൊലീസ് അയച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്