ദേശീയം

ഹൈ വോള്‍ട്ടേജ് വൈദ്യുതി കമ്പിയില്‍ തൂങ്ങിക്കിടന്ന് യുവാവിന്റെ അഭ്യാസ പ്രകടനം- വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഉയര്‍ന്ന അളവില്‍ വൈദ്യുതി പ്രവഹിക്കുന്ന ഹൈ വോള്‍ട്ടേജ് കമ്പിയില്‍ തൂങ്ങിക്കിടന്ന് യുവാവിന്റെ അഭ്യാസ പ്രകടനം.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ അനുനയിപ്പിച്ച് യുവാവിനെ താഴെയിറക്കി.

പിലിബിത്ത് ജില്ലയില്‍ അമരിയ നഗരത്തിലാണ് സംഭവം. ഉയര്‍ന്ന അളവില്‍ വൈദ്യുതി പ്രവഹിക്കുന്ന ഹൈ വോള്‍ട്ടേജ് കമ്പിയില്‍ തൂങ്ങിക്കിടന്നാണ് യുവാവ് അഭ്യാസ പ്രകടനം നടത്തിയത്. ഇത് കണ്ട് ഞെട്ടിയ നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കി.

11 കെ വി ലൈനിലാണ് യുവാവ് അഭ്യാസ പ്രകടനം നടത്തിയത്. കനത്തമഴയെ തുടര്‍ന്ന് വൈദ്യുതി വിതരണം നിലച്ച സമയത്താണ് യുവാവ് ലൈനില്‍ തൂങ്ങിക്കിടന്നത്. ഇതാണ് ആപത്ത് ഒഴിവാകാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ഉടന്‍ തന്നെ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചറിയിച്ച് വൈദ്യുതി വിതരണം ഉടന്‍ തന്നെ പുനഃസ്ഥാപിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി. ഇതിന് പിന്നാലെയാണ് വൈദ്യുതി വകുപ്പ് ഉദ്യാഗസ്ഥര്‍ സ്ഥലത്തെത്തി യുവാവിനെ അനുനയിപ്പിച്ചത്. ഉന്തുവണ്ടിയില്‍ കച്ചവടം നടത്തുന്ന നൗഷാദാണ് 11 കെവി ലൈനില്‍ കയറിയതെന്ന് തിരിച്ചറിഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍