ദേശീയം

'കേന്ദ്രത്തിന്റെ വക സൗജന്യമായി 239 രൂപയുടെ മൊബൈല്‍ റീച്ചാര്‍ജ്'; സത്യാവസ്ഥ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓരോ ദിവസവും പുതിയ തട്ടിപ്പുകളുടെ നിരവധി കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സത്യമാണെന്ന് കരുതി സോഷ്യല്‍മീഡിയയില്‍ വരുന്ന പല സന്ദേശങ്ങളുടെയും പിന്നാലെ പോയി നിരവധിപ്പേര്‍ക്കാണ് പണം നഷ്ടമായത്. സമാനമായ നിലയില്‍ അടുത്തിടെ, സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ഒരു വ്യാജ സന്ദേശത്തിന്റെ കെണിയില്‍ വീഴരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

മൊബൈല്‍ റീച്ചാര്‍ജുമായി ബന്ധപ്പെട്ടാണ് വ്യാജ സന്ദേശം. കേന്ദ്ര സര്‍ക്കാര്‍ ഉപയോക്താക്കള്‍ക്ക് മൊബൈല്‍ റീച്ചാര്‍ജ്  സൗജന്യമായി നല്‍കുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. 28 ദിവസം കാലാവധിയുള്ള 239 രൂപയുടെ റീച്ചാര്‍ജ് സൗജന്യമായി നല്‍കുമെന്നതാണ് സന്ദേശത്തിലെ ഉള്ളടക്കം. ഇത് വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

239 രൂപയുടെ റീച്ചാര്‍ജ് സൗജന്യമായി ലഭിക്കുന്നതിന് ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ പറയുന്ന സന്ദേശത്തില്‍ വീഴരുതെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ ഒരു സ്‌കീം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും പിഐബി ഫാക്ട് ചെക്ക് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍