ദേശീയം

'എനിക്ക് വേണ്ടി നീക്കി വെക്കാൻ ആർക്കും സമയമില്ല'; ഐഐടി മദ്രാസിൽ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐഐടി മ​ദ്രാസിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ ചെയ്‌തു. രണ്ടാം വർഷ കെമിക്കൽ എഞ്ചിനീയറിങ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശി സുരേഷ് (20) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏറെ വൈകിയും മുറി തുറക്കാതിരുന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ വിദ്യാർഥിയെ കണ്ടെത്തിയത്.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മുറിയിൽ നിന്നും വിദ്യാർഥിയുടെതെന്ന് കരുതുന്ന ഒരു കത്ത് പൊലീസിന് കിട്ടി. തന്നോട് നല്ലരീതിയിൽ പെരുമാറിയ സുഹൃത്തുക്കളോട് നന്ദി പറയുന്നതായി കത്തിൽ എഴുതിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എല്ലാവരും തിരക്കിലാണ്, എനിക്ക് വേണ്ടി നീക്കി വെക്കാൻ ആർക്കും സമയമില്ലെന്ന് വിദ്യാർഥി നിരന്തരം പരാതിപ്പെട്ടിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.

ഈ വർഷം ഐഐടി മദ്രാസിൽ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ ആത്മഹത്യയാണിത്. മാർച്ച് 31നാണ് ഒരു പിഎച്ച്ഡി വിദ്യാർഥി ആത്മഹത്യ ചെയ്‌തത്. അതേസമയം വിദ്യാർഥികളുടെ സമ്മർദം കുറയ്‌ക്കുന്നതിനായി നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ഐഐടി മദ്രാസ് പ്രതികരിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ