ദേശീയം

'മോദി വിഷപ്പാമ്പ്'; പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിഷപ്പാമ്പ് പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച കല്‍ബുര്‍ഗിയില്‍ തെരഞ്ഞെടുപ്പ്് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു വിവാദ പരാമര്‍ശം. പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തുവന്നിരുന്നു.

'നിങ്ങളുടെ ആശയങ്ങളും ചിന്തയും മോശമായതിനാല്‍ അവ രാജ്യത്തെ നശിപ്പിച്ചു. ജനങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്. മോദി ഒരു വിഷപ്പാമ്പിനെപ്പോലെയാണ്. വിഷമുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാന്‍ ഒന്ന് നക്കി നോക്കിയാല്‍ മരണം ഉറപ്പ്. പ്രധാനമന്ത്രി നല്ലവനാണെന്ന് കരുതി ഒരവസരം കൂടി നിങ്ങള്‍ അദ്ദേഹത്തിന് കൊടുത്താല്‍ നിങ്ങള്‍ ആ വിഷം നക്കുകയാണ്. രാജ്യത്തിന് വേണ്ടി നിങ്ങള്‍ നിരന്തരം ആലോചിക്കേണ്ടിയിരിക്കുന്നു' -എന്നായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം.

പരാമര്‍ശം വിവാദമായതോടെ, താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അല്ല ഉദ്ദേശിച്ചത് ബിജെപിയെ ആണെന്ന വിശദീകരണവുമായി ഖാര്‍ഗെ രംഗത്തെത്തി. ബിജെപി ഒരു വിഷപ്പാമ്പ് പോലെയാണെന്നാണ് പറഞ്ഞത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് അല്ലെന്നുമായി ഖാര്‍ഗെയുടെ വിശദീകരണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി

ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തത് ഹേമ തന്നെ; 'പേരു പുറത്തു പറയരുതെന്ന് കരഞ്ഞു കാലു പിടിച്ചു'

ആ നിമിഷം പിറന്നിട്ട് 30 വർഷം, ഓർമ്മ പങ്കുവച്ച് സുസ്മിത സെൻ

ഐപിഎല്ലില്‍ 1, 2 സ്ഥാനം; കൊല്‍ക്കത്ത, ഹൈദരാബാദ് ടീമിലെ ഇന്ത്യന്‍ താരങ്ങള്‍ ലോകകപ്പിന് ഇല്ല!

യൂറോപ്പ് സന്ദര്‍ശിക്കാന്‍ പ്ലാനുണ്ടോ?; ഷെങ്കന്‍ വിസ ഫീസ് 12 ശതമാനം വര്‍ധിപ്പിച്ചു