ദേശീയം

ഒന്നരക്കോടിയുടെ സ്വര്‍ണക്കടത്ത്, പ്രതിഫലം 2000 രൂപ; യുവതി അതിര്‍ത്തിയില്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: ബം​ഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് സ്വർണം കടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. ബം​ഗ്ലാദേശിലെ ചിറ്റഗോങ്ങിൽ നിന്നുള്ള മണിക ദർ (34) ആണ് വ്യാഴാഴ്ച ബിഎസ്എഫിന്റെ പരിശോധനയിൽ കുടുങ്ങിയത്.

പരിശോധനയിൽ രണ്ട് കിലോ സ്വർണം ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു. ഒന്നര കോടി രൂപ വില വരുന്ന സ്വർണം 27 കഷ്ണങ്ങളാക്കി തുണിയിൽ പൊതിഞ്ഞ് അരയിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

ചോദ്യം ചെയ്യലിൽ പശ്ചിമ ബം​ഗാളിലെ ബറാസാത്തിലേക്കാണ് സ്വർണം എത്തിക്കാൻ നിയോ​ഗിച്ചിരുന്നതെന്ന് യുവതി പൊലീസിന് മൊഴി നൽകി. ബറാസാത്തിലെത്തിക്കുന്നതിന് തനിക്ക് 2000 രൂപയാണ് പ്രതിഫലം പറഞ്ഞിരുന്നതെന്നും യുവതി പൊലീസിനോട് പറഞ്ഞു.പരിശോധനയ്‌ക്ക് ശേഷം യുവതിയെ കസ്റ്റംസ് വിഭാ​ഗത്തിന് കൈമാറി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്