ദേശീയം

വാര്‍ത്താ ഏജന്‍സിയും അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തില്‍; ഐഎഎന്‍എസിന്റെ ഭൂരിഭാഗം ഓഹരികള്‍ വിലയ്ക്കു വാങ്ങി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികളും ഗൗതം അദാനി ഗ്രൂപ്പ് സ്വന്തമാക്കി. റെഗുലേറ്ററി ഫയലിംഗില്‍, അദാനി എന്റര്‍പ്രൈസസ് അനുബന്ധ സ്ഥാപനമായ എഎംജി മീഡിയ നെറ്റ് വര്‍ക്ക് ലിമിറ്റഡ് (എഎംഎന്‍എല്‍), ഐഎഎന്‍എസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി ഷെയറുകള്‍ ഉള്‍പ്പെടെ 50 ശതമാനം ഓഹരികള്‍ ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തുക എത്രയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 

ബിസിനസ്, ഫിനാന്‍ഷ്യല്‍ ന്യൂസ് ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്ഫോമായ ബിക്യു പ്രൈം കൈകാര്യം ചെയ്യുന്ന ക്വിന്റില്യണ്‍ ബിസിനസ് മീഡിയയെ ഏറ്റെടുത്ത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അദാനി ഈ രംഗത്തേക്ക് പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിസംബറില്‍ എന്‍ഡിടിവിയുടെ 65 ശതമാനം ഓഹരികളും ഏറ്റെടുത്തത്. 

എഎംഎന്‍എല്‍ വഴിയാണ് അദാനി, ഓഹരികള്‍ വാങ്ങിയത്. ഐഎഎന്‍എസിന്റെ ഓഹരി ഉടമയായ സന്ദീപ് ബാംസായിയുമായി എഎംഎന്‍എല്‍ ഓഹരി ഉടമകളുടെ കരാറില്‍ ഒപ്പുവച്ചു. ഐഎഎന്‍എസിന്റെ പ്രവര്‍ത്തനവും മാനേജമെന്റ് നിയന്ത്രണവും ഇനി എഎംഎന്‍എല്ലിന് ആയിരിക്കും, ഏജന്‍സിമാരുടെ ഡയറക്ടര്‍മാരെ നിയമിക്കാനുള്ള അവകാശം എഎംഎന്‍എല്ലിനായിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഐഎഎന്‍എസിന്റെ വിറ്റുവരവ് 11.86 കോടി രൂപയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്കോ. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍