ദേശീയം

‘വിഷം ചീറ്റരുത്’, ബിബിസി 'ഭ്രഷ്ട് ബക്വാസ് കോർപ്പറേഷൻ'; വിമർശിച്ച് ബിജെപി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ബിബിസി ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധനയെ ന്യായീകരിച്ച് ബിജെപി. ബിബിസി ലോകത്തിലെ ഏറ്റവും ‘ഭ്രഷ്ട് ഭക്‌വാസ് കോർപറേഷൻ’ (അഴിമതി അസംബന്ധ കോർപറേഷൻ) ആണെന്നാണ് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞത്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഏതൊരു മാധ്യമ സ്ഥാപനവും രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

‘‘ബിബിസി ഏറ്റവും അഴിമതിയുള്ള സ്ഥാപനമാണ്. ബിബിസി എന്നാൽ ലോകത്തിലെ ഏറ്റവും ‘ഭ്രഷ്ട് ഭക്‌വാസ് കോർപറേഷൻ’ ആണ് . ആദായനികുതി വകുപ്പിനെ ജോലി ചെയ്യാൻ അനുവദിക്കണം. തെറ്റു ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് പേടിക്കുന്നത്? ഇന്ത്യയിൽ പ്രവർത്തിക്കുമ്പോൾ ബിബിസി ‘വിഷം ചീറ്റരുത്’. ഇന്ത്യാവിരുദ്ധ പ്രചാരണത്തിൽ അവർ സന്തോഷിക്കുന്നു’’, ഗൗരവ് ഭാട്ടിയ പറഞ്ഞു.

ബിബിസിയുടെയും കോൺഗ്രസിന്റെയും അജൻഡ ഒരുപോലെയാണെന്നും ഭാട്ടിയ ആരോപിച്ചു. വിമർശിക്കുന്ന കോൺഗ്രസ് ഇന്ദിരാ ഗാന്ധി ബിബിസിയെ നിരോധിച്ചിട്ടുണ്ടെന്ന് ഓർമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

നരഭോജി കടുവയെ  മയക്കുവെടിവെച്ചു പിടികൂടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?

ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പം റിയാക്ട് ചെയ്യാം; പുതിയ ഫീച്ചര്‍

ഇന്ത്യന്‍ പുരുഷ റിലേ ടീമിനു കനത്ത തിരിച്ചടി; ഒളിംപിക്‌സ് യോഗ്യത തുലാസില്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍