ദേശീയം

എഞ്ചിനില്‍ രണ്ട് പരുന്തുകള്‍ ഇടിച്ചു; കോയമ്പത്തൂര്‍- ഷാര്‍ജ വിമാനം റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന്റെ യാത്ര മാറ്റിവച്ചു. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഷാര്‍ജയിലേക്ക് പോവുകയായിരുന്ന വിമാനത്തിന്റെ എഞ്ചിനില്‍ രണ്ട് പരുന്തുകള്‍ വന്ന് ഇടിക്കുകയായിരുന്നു.

കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. എയര്‍ അറേബ്യ വിമാനത്തിലാണ് പക്ഷി ഇടിച്ചത്. ടേക്ക് ഓഫിനായി വിമാനം റണ്‍വേയിലേക്ക് പോകുന്നതിനിടെ രണ്ട് പരുന്തുകള്‍ വിമാനത്തിന്റെ ഇടത് എഞ്ചിനില്‍ വന്ന് ഇടിക്കുകയായിരുന്നു. 

ഇതേ തുടര്‍ന്നാണ് വിമാനത്തിന്റെ യാത്ര മാറ്റിവച്ചത്. ഇടിയുടെ ആഘാതത്തില്‍ എന്‍ജിന്‍ ബ്ലേഡില്‍ തട്ടി ഒരു പരുന്ത് ചത്തു. വിമാനത്തിലുണ്ടായിരുന്ന 164 യാത്രക്കാരെയും പുറത്തിറക്കി വിമാനത്തിലെ കേടുപാടുകള്‍ സംബന്ധിച്ച പരിശോധന നടക്കുകയാണ്. എഞ്ചിന്‍ മാറ്റിവയ്‌ക്കേണ്ടിവന്നേക്കാമെന്നാണ് സൂചനകള്‍. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍