ദേശീയം

വോട്ടര്‍മാര്‍ക്ക് പണം: തേനി എംപിയുടെ തെരഞ്ഞെടുപ്പ് അസാധു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ തേനി മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗം ഒപി രവീന്ദ്രനാഥിന്റെ തെരഞ്ഞെടുപ്പ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വത്തിന്റെ മകനായ രവീന്ദ്രനാഥിനെ നേരത്തെ എഐഎഡിഎംകെ പുറത്താക്കിയിരുന്നു. തെരഞ്ഞെടുപ്പു തിരിമറി നടത്തിയെന്ന പരാതിയിലാണ് ജസ്റ്റിസ് എസ് എസ് സുന്ദറിന്റെ നടപടി.

രവീന്ദ്രനാഥ് തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ തിരിമറി നടത്തിയെന്നു ചൂണ്ടിക്കാട്ടി മണ്ഡലത്തിലെ വോട്ടറാണ് ഹര്‍ജി നല്‍കിയത്. വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്നും ആക്ഷേപമുണ്ടായിരുന്നു. ഇവ ശരിയെന്നു കണ്ടെത്തിയാണ്, തെരഞ്ഞെടുപ്പ് അസാധുവാണെന്ന് കോടതി വിധിച്ചത്.

രവീന്ദ്രനാഥിന് അപ്പീല്‍ നല്‍കുന്നതിനായി, വിധി നടപ്പാക്കുന്നത് മുപ്പതു ദിവസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍