ദേശീയം

ആധാര്‍ സൗജന്യമായി പുതുക്കാം, സെപ്റ്റംബര്‍ 14 വരെ സമയം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആധാര്‍ അനുബന്ധ രേഖകള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കുന്നതിനുള്ള സമയം സെപ്റ്റംബര്‍ 14 വരെ നീട്ടി. നേരത്തെ ഈ മാസം 14 വരെയാണ് സമയം അനുവദിച്ചിരുന്നത്.

യുഐഡിഎഐ പോര്‍ട്ടല്‍ വഴിയാണ് ആധാര്‍ രേഖകള്‍ സൗജന്യമായി പുതുക്കാനാവുക. myaadhaar.uidai.gov.in എന്ന വെബ്‌സൈറ്റില്‍ Document Update ഓപ്ഷന്‍ വഴി രേഖകള്‍ പുതുക്കാം.  അക്ഷയ സെന്ററുകള്‍ അടക്കമുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോയി ചെയ്യുന്നതിന് 50 രൂപ നല്‍കണം. 

10 വര്‍ഷത്തിലൊരിക്കല്‍ ആധാറിന്റെ അനുബന്ധ തിരിച്ചറിയല്‍ രേഖകള്‍ പുതുക്കാനാണ് യുഐഡിഎഐ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇത് നിര്‍ബന്ധമാക്കിയിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജെസ്ന തിരോധാനക്കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ചൂടില്‍ നിന്ന് ആശ്വാസം, വേനല്‍മഴ ശക്തമാകുന്നു; ഞായറാഴ്ച അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നാലുവര്‍ഷ ബിരുദം ഈ വര്‍ഷം മുതല്‍; മിടുക്കര്‍ക്ക് രണ്ടരവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാം; എല്ലാ സര്‍വകലാശാലകളിലും ഏകീകൃത അക്കാദമിക് കലണ്ടര്‍

'അമ്പോ തലൈവര്‍!'; ആര്‍ഡിഎക്‌സ് സംവിധായകനൊപ്പം രജനീകാന്ത്: ചിത്രങ്ങള്‍ വൈറല്‍

ഇനി മണിക്കൂറുകള്‍ മാത്രം, യുജിസി നെറ്റ് രജിസ്‌ട്രേഷന്‍ സമയം ഇന്ന് രാത്രി 11.50 വരെ, അറിയേണ്ടതെല്ലാം