ദേശീയം

ആഭരണങ്ങള്‍ മോഷ്ടിച്ചെന്ന സംശയം, യുവതിയെ ബ്ലേഡ് കൊണ്ട് വരഞ്ഞു, അലര്‍ച്ച കേള്‍ക്കാതിരിക്കാന്‍ ഉച്ചത്തില്‍ പാട്ട്; 23കാരിയുടെ മരണം, ദമ്പതികള്‍ ഒളിവില്‍ 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: വീട്ടില്‍നിന്ന് ആഭരണങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിയെ ബന്ധുക്കള്‍ മര്‍ദിച്ചു കൊലപ്പെടുത്തി. 23 വയസ്സുകാരിയായ സമീനയാണ് മരിച്ചത്. കുറ്റം ഏറ്റുപറയാന്‍ ആവശ്യപ്പെട്ട് സമീനയെ ബ്ലേഡും വടിയും ഉപയോഗിച്ച് ക്രൂരമായാണ് ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. നിലവിളി പുറത്തുകേള്‍ക്കാതിരിക്കാന്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുകയും ചെയ്തു. സമീന മരിച്ചെന്നു മനസ്സിലായപ്പോള്‍ ബന്ധുക്കള്‍ ഓടി രക്ഷപ്പെട്ടു. വീട്ടില്‍നിന്നു രണ്ടു ദിവസമായി നിര്‍ത്താതെ പാട്ടു കേട്ടതിനെ തുടര്‍ന്നു സംശയം തോന്നിയ അയല്‍വാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

തിങ്കളാഴ്ചയാണ് ഗാസിയാബാദിലെ സിദ്ധാര്‍ഥ് വിഹാറില്‍ താമസിക്കുന്ന ബന്ധുക്കളായ ഹീനയുടെയും രമേശിന്റെയും വീട്ടില്‍ സമീന എത്തിയത്. ഇരുവരുടെയും മകന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനാണ് സമീന വന്നത്. വീട്ടില്‍നിന്ന് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ കാണാതായതോടെ സമീനയാണ് മോഷ്ടിച്ചതെന്ന് സംശയിച്ച് ഇരുവരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

കുറ്റം സമ്മതിക്കാന്‍ അവളുടെ ശരീരത്തില്‍ ബ്ലേഡ് ഉപയോഗിച്ച് വരയുകയും നിലവിളി കേള്‍ക്കാതിരിക്കാന്‍ ഉച്ചത്തില്‍ പാട്ട് വയ്ക്കുകയും ചെയ്തു. ക്രൂരമര്‍ദനത്തെ തുടര്‍ന്ന് സമീന മരണത്തിനു കീഴടങ്ങിയതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു.  പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

മയക്കുമരുന്ന് കലർത്തിയ തീർത്ഥം നൽകി ടിവി അവതാരകയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ കേസ്

2170 കോടി രൂപ! വരുമാനത്തിലെ ഒന്നാം സ്ഥാനം വീണ്ടും റൊണാള്‍ഡോയ്ക്ക്

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 200 രൂപ കുറഞ്ഞു

'വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം' എന്ന പ്രയോഗം വേണ്ട; യെച്ചൂരിയുടേയും ദേവരാജന്റെയും പ്രസംഗം വെട്ടി ദൂരദര്‍ശന്‍