ദേശീയം

സിസോദിയക്ക് ജാമ്യമില്ല; കസ്റ്റഡി കാലാവധി രണ്ടുദിവസം കൂടി നീട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ സിബിഐ അറസ്റ്റുചെയ്ത ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യമില്ല. ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാര്‍ച്ച് പത്തിലേക്ക് മാറ്റി. അതിനിടെ സിസോദിയയുടെ കസ്റ്റഡി കാലാവധി രണ്ടു ദിവസംകൂടി നീട്ടി. സിബിഐയുടെ ആവശ്യം പരിഗണിച്ചാണ് റോസ് അവന്യൂ കോടതിയുടെ തീരുമാനം.

കഴിഞ്ഞ ഞായറാഴ്ചയാണ് മനീഷ് സിസോദിയയെ സിബിഐ അറസ്റ്റുചെയ്യുന്നത്. വെള്ളിയാഴ്ച ജാമ്യം തേടി സിസോദിയ സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ ശനിയാഴ്ച വാദം കേട്ട കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാര്‍ച്ച് പത്തിലേക്ക് മാറ്റി.

അതേസമയം മൂന്നുദിവസംകൂടി കസ്റ്റഡിയില്‍ വേണമെന്നായിരുന്നു സിബിഐ റോസ് അവന്യൂ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ടുദിവസംകൂടി നീട്ടിനല്‍കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു. അന്വേഷണവുമായി സഹകരിച്ചിട്ടും നീണ്ട മണിക്കൂറുകള്‍ ചോദ്യം ചെയ്ത് മാനസികമായി ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും മനീഷ് സിസോദിയയുടെ അഭിഭാഷാകന്‍ കോടതിയില്‍ വാദിച്ചു. 

രാവിലെ 10 മുതല്‍ വൈകീട്ട് എട്ടുവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു. ഭാര്യയുടെ ആരോഗ്യസ്ഥിതി മോശമാണ് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിക്കണമെന്ന ആവശ്യം സിസോദിയ കോടതിയില്‍ ഉന്നയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

''റിയല്‍ സഫാരി ഇതാ തുടങ്ങുന്നു; ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി''

ഇനി സ്‌കൂളില്‍ പോകാം, മടി മാറി; കനത്ത ചൂടില്‍ ക്ലാസ് മുറി നീന്തല്‍ കുളമാക്കി അധികൃതര്‍ - വിഡിയോ

'ചോര തിളയ്ക്കും പോര്'- ഇന്ന് ബയേണ്‍ മ്യൂണിക്ക്- റയല്‍ മാഡ്രിഡ് ക്ലാസിക്ക്

മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി; ഇഡിയുടെ അപ്പീല്‍ പുതിയ ബെഞ്ച് പരിഗണിക്കും