ദേശീയം

കേന്ദ്ര സാഹിത്യ അക്കാദമി: സി രാധാകൃഷ്ണന്‌ തോല്‍വി; മാധവ് കൗശിക്  അധ്യക്ഷന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പില്‍ പ്രമുഖ മലയാള എഴുത്തുകാരന്‍ സി രാധാകൃഷ്ണന്‌ തോല്‍വി. ഔദ്യോഗിക പാനലില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച അദ്ദേഹം സംഘപരിവാര്‍ പാനലിലെ കുമുദ് ശര്‍മയോട് ഒരു വോട്ടിനു പരാജയപ്പെട്ടു.

സാഹിത്യ അക്കദമി അധ്യക്ഷനായി ഔദ്യോഗിക പാനലിലെ മാധവ് കൗശിക് വിജയിച്ചു. സംഘപരിവാര്‍ അനുകൂല പാനലിലെ മെല്ലപുരം ജി വെങ്കിടേശ്വരയൊണ് അദ്ദേഹം തോല്‍പ്പിച്ചത്.

അക്കദമിയുടെ 24 അംഗ നിര്‍വാഹക സമിതിയിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്. നിലവിലെ അധ്യക്ഷന്‍ ചന്ദ്രശേഖര കമ്പാറിന്റെ കാലാവധി അവസാനിക്കുന്ന ഒഴിവിലേക്ക് വൈസ് പ്രസിഡന്റ് മാധവ് കൗശിക് എത്തുന്നതാണ് അക്കാദമിയില്‍ തുടര്‍ന്നുവന്ന രീതി. എ്ന്നാല്‍ ഔദ്യോഗിക പാനലിനെതിരെ സംഘപരിവാര്‍ അനുകൂല പാനല്‍ മത്സരത്തിന് തയാറെടുത്തതോടെ വോട്ടെടുപ്പു നടത്തുകയായിരുന്നു. ജനറല്‍ കൗണ്‍സിലിലെ 92 അംഗങ്ങള്‍ക്കാണ് വോട്ടവകാശം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍

പ്ലാസ്റ്ററിട്ട കൈയ്യുമായി റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ, ഒപ്പം നടന്ന് ആരാധ്യയും

പ്ലേ ഓഫിലെ നാലാമന്‍ ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും