ദേശീയം

വിധാന്‍ സൗധയ്ക്ക് മുന്നില്‍ ഗോമൂത്രം തളിച്ച് കോണ്‍ഗ്രസിന്റെ 'ശുദ്ധികലശം' (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ബംഗളുരു: തെരഞ്ഞെടുപ്പിന് ശേഷം ആദ്യം ചേരുന്ന നിയമസഭാ സമ്മേളനത്തിന് തൊട്ടുമുന്‍പ് കര്‍ണാടക വിധാന്‍ സൗധയ്ക്ക് മുന്നില്‍ ഗോമൂത്രം തളിച്ച് ശുദ്ധീകരണം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. 

പൂജാരിയുമായെത്തി പൂജകള്‍ നടത്തിയതിന് ശേഷമാണ് ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ചത്. ശുദ്ധീകരണത്തിന്റെ ഭാഗമായാണ് വിധാന്‍ സൗധയ്ക്ക് പുറത്ത് ഗോമൂത്രം തളിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു.

കഴിഞ്ഞ ജനുവരിയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിക്കുമെന്നും അതിന് ശേഷം വിധാന്‍ സൗധ ഗോമൂത്രം തളിച്ച് ശുദ്ധിയാക്കുമെന്നും പിസിസി അധ്യക്ഷനും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാര്‍ പറഞ്ഞിരുന്നു. 'വിധാന്‍ സൗധ വൃത്തിയാക്കാന്‍ ഞങ്ങള്‍ ചില വിശദാംശങ്ങളുമായി വരും. ശുദ്ധീകരണത്തിനായി എന്റെ കയ്യില്‍ കുറച്ച് ഗോമൂത്രവും ഉണ്ടാകും' എന്നായിരുന്നു ഡികെയുടെ വാക്കുകള്‍. 

കര്‍ണാടകയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഈ മാസം 24ന് നടക്കും. കോണ്‍ഗ്രസില്‍ നിന്ന് ടിബി ജയചന്ദ്ര, എച്ച്‌കെ പാട്ടീല്‍ എന്നിവര്‍ക്കാണ് സാധ്യത.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി

'ഇതാര് രംഗ ചേച്ചിയോ?': രംഗണ്ണന്‍ സ്റ്റൈലില്‍ കരിങ്കാളി റീലുമായി നവ്യ നായര്‍: കയ്യടിച്ച് ആരാധകര്‍

സ്ലോ ബോൾ എറിയു... കോഹ്‍ലി ഉപദേശിച്ചു, ധോനി ഔട്ട്!