ദേശീയം

മോഷ്ടിച്ച നോട്ടുകൾ കിടക്കയിൽ വാരിയിട്ട് ഇൻസ്റ്റ​ഗ്രാം റീൽ; വൈറൽ, പിന്നാലെ പൊലീസ് പൊക്കി

സമകാലിക മലയാളം ഡെസ്ക്

കാണ്‍പൂര്‍: മോഷ്ടിച്ച നോട്ടുകളുടെ റീലുണ്ടാക്കി ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റു‌ ചെയ്‌തതിന് പിന്നാലെ മോഷണം സംഘം പൊലീസ് പിടിയിൽ. 
യുപിയിലെ കാൺപൂരിലാണ് സംഭവം. തരുൺ ശർമ എന്ന ജ്യോത്സ്യന്റെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. വീട്ടിലെ സിസിടിവി പരിശോധിച്ചെങ്കിൽ മോഷ്‌ടാക്കളെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞില്ല. 

ഇതിനിടെയാണ് മോഷ്‌ടക്കൾക്ക് ഇൻസ്റ്റ​ഗ്രാം റീൽ ഉണ്ടാക്കാൻ തോന്നിയത്. മോഷ്ടിച്ച നോട്ടുകൾ താമിസിക്കുന്ന ഹോട്ടൽമുറിയിലെ കിടക്കയിൽ വാരിനിരത്തി വിഡിയോ ചിത്രീകരിച്ചു. കാമറ പിടിച്ചിരുന്ന ആളുടെ കയ്യിലും അഞ്ഞൂറു രൂപ നോട്ടുകൾ ഉണ്ടായിരുന്നു. വിഡിയോ വലിയതോതിൽ വൈറലായതോടയാണ് പൊലീസ് വിഡിയോ ശ്രദ്ധിക്കുന്നത്.

ഡിജിറ്റൽ ട്രാക്കിങ്ങിലൂടെ പൊലീസ് മോഷ്‌ടാക്കളെ കണ്ടെത്തി. ഇവരുടെ പക്കൽ നിന്നും രണ്ട് ലക്ഷം രൂപയും രണ്ട് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. തരുൺ ശർമയുടെ വീട്ടിലും മോഷണം നടത്തിയത് ഇതേ സംഘമാണെന്ന് പൊലീസ് വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം

അഞ്ചു വേരിയന്റുകള്‍, 9 നിറം; നിരത്ത് കീഴടക്കാന്‍ പുതിയ സ്വിഫ്റ്റ്, വില 6.49 ലക്ഷം രൂപ മുതല്‍, വിശദാംശങ്ങള്‍

ഹോ! പരിഷ്കാരി; ഓണസദ്യയുടെ ദുബായ് വേർഷൻ; പൊങ്കാലയിട്ട് മലയാളികൾ, വിഡിയോ

'നോ ബോളിവുഡ്! ചോലെ ഭട്ടുര, നിറയെ സ്‌നേഹം'- ഇന്ത്യയെക്കുറിച്ച് ലാറ

പ്ലസ് ടു സേ പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ; അപേക്ഷിക്കാനുള്ള അവാസന തീയതി ഈ മാസം 13