ദേശീയം

വനമേഖല വളഞ്ഞ് സൈന്യം; ജമ്മുവിൽ ഭീകരർക്കായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

ശ്രീന​ഗർ: ജമ്മു കശ്മീരിലെ അനന്ത്നാ​ഗിൽ ഭീകരർക്കായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുന്നു. സൈന്യവും ജമ്മു പൊലീസും സംയുക്തമായാണ് തിരിച്ചിൽ നടത്തുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ഏറ്റമുട്ടലിൽ നാല് സുരക്ഷാ ഉദ്യോ​ഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു. മൂന്ന് സൈനികരും ഒരു പൊലീസ് ഉദ്യോ​ഗസ്ഥനമാണ് വീരമൃത്യു വരിച്ചത്. 

കൊക്കർനാഗിലെ ഗാഡോലെ വനമേഖലയിൽ തിരച്ചിൽ തുടരുകയാണ്. മേഖലയിലെ ഭീകരരെ സൈന്യം വളഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. ഇവരെ ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.

ഡ്രോണുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോ​ഗിച്ചാണ് തിരച്ചിൽ. വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്ന ഇടങ്ങളിൽ ഡ്രോണുകൾ ഉപയോ​ഗിച്ച് സൈന്യം ആക്രമണം നടത്തിയിരുന്നു‌.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു