ദേശീയം

എംപിമാര്‍ക്കു നല്‍കിയ ഭരണഘടനയില്‍ 'മതേതരത്വ'വും 'സോഷ്യലിസ'വും ഇല്ല, വിവാദം; ഒറിജിനല്‍ എന്ന് സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് മതേതരത്വം, സോഷ്യലിസ്റ്റ് എന്നീ വാക്കുകള്‍ നീക്കം ചെയ്തുവെന്ന് ആരോപണം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനത്തില്‍ എംപിമാര്‍ക്ക് വിതരണം ചെയ്ത ഭരണഘടനയുടെ പകര്‍പ്പുകളുടെ ആമുഖത്തില്‍ 'സെക്യുലര്‍', 'സോഷ്യലിസ്റ്റ്' എന്നീ വാക്കുകള്‍ ഇല്ലായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ അധീര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു.

ഈ വാക്കുകള്‍ ഒഴിവാക്കിയത് ആശങ്കാജനകമാണ്. കേന്ദ്രസര്‍ക്കാരിന്റെ തന്ത്രപരമായ നീക്കമാണിത്. അവരുടെ ഉദ്ദേശം സംശയാസ്പദമാണ്. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അവസരം ലഭിച്ചില്ലെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

എന്നാല്‍ കോണ്‍ഗ്രസിന്റെ ആരോപണം കേന്ദ്രസര്‍ക്കാര്‍ തള്ളി. ഒറിജിനല്‍ ഭരണഘടനയുടെ കോപ്പിയാണ് അംഗങ്ങള്‍ക്ക് വിതരണം ചെയ്തതെന്ന് കേന്ദ്രനിയമമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ പറഞ്ഞു. ഭരണഘടന രൂപീകരിച്ചപ്പോള്‍ ഇതുപോലെയായിരുന്നു. പിന്നീട് 42-ാം ഭേദഗതിയോടെയാണ് മാറ്റം വന്നത്. ഒറിജിനല്‍ ഭരണഘടനയുടെ കോപ്പികളാണ് നല്‍കിയതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍