ദേശീയം

ഓഹരി വിപണിയില്‍ നൂറ് കോടിയിലേറെ നിക്ഷേപം, തനിഗ്രാമീണന്‍; ലളിത ജീവിതം - വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  കോടീശ്വരനാണെങ്കിലും അതിന്റെ അഹങ്കാരം ഒന്നുമില്ലാതെ ലളിത ജീവിതം നയിക്കുന്ന നിരവധിപ്പേര്‍ നമ്മുടെയിടയിലുണ്ട്. എന്നാല്‍ അത്തരത്തിലുള്ള ഒരാള്‍ തനിഗ്രാമീണനായി ജീവിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ?,  ഓഹരി വിപണിയില്‍ 100 കോടി രൂപയിലേറെ നിക്ഷേപമുള്ള ഒരാള്‍ എല്ലാ ആഡംബരങ്ങളും വേണ്ടായെന്ന് വച്ച് തനിഗ്രാമീണനായി ജീവിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. ഇദ്ദേഹത്തിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

എല്‍ ആന്‍ഡ് ടിയില്‍ 80 കോടിരൂപ മൂല്യമുള്ള ഓഹരി, അള്‍ട്രാടെക് സിമന്റില്‍ 21 കോടി, കര്‍ണാടക ബാങ്കില്‍ 1 കോടി... എന്നിങ്ങനെ പോകുന്നു ഈ ഗ്രാമീണന്റെ നിക്ഷേപമെന്ന് രാജിവ് മേത്ത എന്നയാള്‍ എക്‌സില്‍ വീഡിയോ സഹിതം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.വസ്ത്രധാരണത്തിലും സംസാരത്തിലും തനി നാടനായ അദ്ദേഹത്തെ മാതൃകയാക്കുകയെന്നത് ഇന്നത്തെ തലമുറയ്ക്ക് അസാധ്യമെന്നുതന്നെ പറയേണ്ടിവരും. തനിക്കുള്ള ഓഹരി നിക്ഷേപത്തിനു പുറമെ വര്‍ഷംതോറും 6 ലക്ഷം രൂപ ലാഭവിഹിതമായി ലഭിക്കുന്നുണ്ടെന്നും ഇദ്ദേഹം പറയുന്നു. 

കഴിഞ്ഞ ദിവസം പോസ്റ്റു ചെയ്ത വിഡിയോ ഇതിനോടകം 12 ലക്ഷം പേര്‍ കണ്ടു. വിഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് നിറയുന്നത്. നിക്ഷേപകര്‍ അദ്ദേഹത്തിന്റെ രീതി കണ്ടുപഠിക്കണമെന്ന രീതിയിലാണ് കൂടുതല്‍ കമന്റുകളും. ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നവര്‍ അദ്ദേഹത്തെപ്പോലെ ക്ഷമ കാണിക്കണമെന്നും എങ്കില്‍ മാത്രമെ വലിയ ലാഭം നേടാനാകൂ എന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സായ് സുദര്‍ശന്‍

ഗില്‍ 104, സായ് 103! രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; ഓപ്പണിങില്‍ റെക്കോര്‍ഡ്; ഗുജറാത്തിനു മികച്ച സ്‌കോര്‍

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ

'ആരാധകരെ ഇതിലെ, സൗജന്യ ടാറ്റു പതിക്കാം!'- ചരിത്ര നേട്ടത്തിന്റെ സ്മരണയ്ക്ക് ലെവര്‍കൂസന്റെ 'ഓഫര്‍'