കോണ്‍ഗ്രസ്
കോണ്‍ഗ്രസ് ഫയല്‍
ദേശീയം

അരുതേ, ഞങ്ങളുടെ സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്യരുതേ...; ബന്‍സ്വാരയില്‍ കോണ്‍ഗ്രസ് പ്രചാരണം ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ബന്‍സ്വാര: അസാധാരണമായ ഒരു തെരഞ്ഞെടുപ്പു പ്രചാരണമാണ്, രാജസ്ഥാനിലെ ബന്‍സ്വാരയില്‍. സ്വന്തം സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്യരുതെന്ന് അഭ്യര്‍ഥിച്ച് വീടുകള്‍ കയറി ഇറങ്ങുകയാണ്, ഇവിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍!

ഗോത്രവിഭാഗങ്ങള്‍ക്കു പ്രാമുഖ്യമുള്ള മണ്ഡലത്തില്‍ അവസാന നിമിഷം ഭാരത് ആദിവാസി പാര്‍ട്ടിയുമായി (ബിഎപി) സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനമാണ്, കാര്യങ്ങള്‍ ഈ നിലയില്‍ എത്തിച്ചത്. ബന്‍സ്വാരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നേരത്തെ അരവിന്ദ് ദാമോറിനെ പ്രഖ്യാപിച്ചിരുന്നു. അരവിന്ദ് പ്രചാരണം തുടങ്ങിയ ശേഷമാണ് പാര്‍ട്ടി ബിഎപിയുമായി ധാരണയുണ്ടാക്കിയത്. ധാരണ പ്രകാരം പൊതു സ്ഥാനാര്‍ഥിയായി രാജ്കുമാര്‍ റാവുതിനെ നിശ്ചയിച്ചു. എന്നാല്‍ അരവിന്ദ് ആവട്ടെ പിന്‍മാറാന്‍ വിസമ്മതിക്കുകയും ചെയ്തു. ഇതോടെയാണ് കോണ്‍ഗ്രസ് വെട്ടിലായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മണ്ഡലത്തില്‍ ഇപ്പോള്‍ ത്രികോണ മത്സരമാണ്. ബിജെപിയും കോണ്‍ഗ്രസ് -ബിഎപി സഖ്യവും പിന്നെ കോണ്‍ഗ്രസ് ടിക്കറ്റില്‍ നാമനിര്‍ദേശ പത്രിക നല്‍കിയ അരവിന്ദും. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ അരവിന്ദ് പിളര്‍ത്തുമെന്നും അങ്ങനെ ജയിച്ചുകയറാമെന്നുമാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

ബിഎപിയുമായുള്ള ധാരണയില്‍ എതിര്‍പ്പുള്ള കോണ്‍ഗ്രസ് തനിക്കൊപ്പമുണ്ടെന്നാണ് അരവിന്ദ് പറയുന്നത്. അതേസമയം പ്രാദേശിക കോണ്‍ഗ്രസ് വീടുകളില്‍ കയറി അരവിന്ദ് പാര്‍ട്ടി സ്ഥാനാര്‍ഥിയല്ലെന്ന് പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

അക്കൗണ്ട് നോക്കിയ യുവാവ് ഞെട്ടി, 9,900 കോടിയുടെ നിക്ഷേപം; ഒടുവില്‍

'സിസോദിയ ഉണ്ടായിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു': സ്വാതി മലിവാള്‍

ഒറ്റയടിക്ക് മൂന്ന് കൂറ്റന്‍ പാമ്പുകളെ വിഴുങ്ങി രാജവെമ്പാല; പിന്നീട്- വൈറല്‍ വീഡിയോ

ഇനി മോഷണം നടക്കില്ല!, ഇതാ ആന്‍ഡ്രോയിഡിന്റെ പുതിയ അഞ്ചുഫീച്ചറുകള്‍