എല്‍കെ അഡ്വാനി
എല്‍കെ അഡ്വാനി എക്‌സ്പ്രസ്‌
ദേശീയം

എല്‍കെ അഡ്വാനിക്ക് ഭാരത് രത്‌ന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍കെ അഡ്വാനിയെ രാജ്യത്തെ പരമോന്നത പുരസ്‌കാരമായ ഭാരത രത്‌ന നല്‍കി ആദരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അഡ്വാനിയെ നേരില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചതായി മോദി പറഞ്ഞു.

96ാം വയസിലാണ് അഡ്വാനിയെ രാജ്യം ഭാരത് രത്‌ന നല്‍കി ആദരിക്കുന്നത്. രാജ്യത്ത് ബിജെപിക്ക് അടിത്തറ ഒരുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച നേതാവ് കൂടിയാണ് എല്‍കെ അഡ്വാനി. രാഷ്ട്രീയ സ്വയം സേവക് സംഘത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം. നേരത്തെ മുതിര്‍ന്ന ബിജെപി നേതാവും ഇന്ത്യന്‍ പ്രധാനമന്ത്രിയുമായ വാജ്‌പേയിക്കും രാജ്യം ഭാരത് രത്‌ന നല്‍കിയിരുന്നു.

നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരില്‍ ഒരാളാണ് അഡ്വാനിയെന്ന് നരേന്ദ്രമോദി പറഞ്ഞു. അദ്ദേഹം രാജ്യത്തിന്റെ വികസനത്തിന് നല്‍കിയ സംഭാവനകള്‍ വലുതാണ്. താഴെത്തട്ടില്‍ നിന്ന് ആരംഭിച്ച് രാജ്യത്തെ ഉപപ്രധാനമന്ത്രി സ്ഥാനം വരെ അലങ്കരിച്ചു. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതായും സമ്പന്നമായ ഉള്‍ക്കാഴ്ചകള്‍ നിറഞ്ഞതായിരുന്നു അഡ്വാനിയുടേതെന്നും മോദി പറഞ്ഞു.

1970ല്‍ ആദ്യമായി രാജ്യസഭാംഗമായി തെരഞ്ഞെടുത്തു. 1974-76 കാലഘട്ടത്തില്‍ രാജ്യസഭയിലെ ജനസംഘത്തിന്റെ നേതാവായി പ്രവര്‍ത്തിച്ചു. 1985-ല്‍ ജനസംഘം പ്രസിഡന്റായി. അടിയന്തരാവസ്ഥയ്ക്കുശേഷം ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ സംഘടനാ കോണ്‍ഗ്രസ്, സ്വതന്ത്ര പാര്‍ട്ടി, സോഷ്യലിസ്റ്റ് പാര്‍ട്ടി, ജനസംഘം ഇവര്‍ കൂടിച്ചേര്‍ന്ന് ജനതാപാര്‍ട്ടി രൂപീകരിച്ചു. 1977-ല്‍ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ ഇദ്ദേഹം ക്യാബിനറ്റ് പദവിയുള്ള വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്നു.

ഭാരതീയ ജനതാപാര്‍ട്ടി രൂപീകരിക്കപ്പെടുകയും 1986-ല്‍ അഡ്വാനി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1999 മുതല്‍ 2004 വരെ ആഭ്യന്തരമന്ത്രിയായിരുന്നു. 2002 മുതല്‍ 2004 വരെ ഉപപ്രധാനമന്ത്രി സ്ഥാനവും അലങ്കരിച്ചു. 2004 മുതല്‍ 2009 വരെ ലോക്‌സഭയില്‍ ഇദ്ദേഹം പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

ഷാരൂഖ് - അനിരുദ്ധ് കോമ്പോ വീണ്ടും; ഹിറ്റിനായി കാത്തിരിക്കുന്നുവെന്ന് ആരാധകർ

'ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് എത്ര കൊല്ലമായി വിളിക്കുന്നു, വിപ്ലവം ജയിച്ചോ?'

തലകുത്തി നിന്ന് കീര്‍ത്തി സുരേഷിന്റെ അഭ്യാസം; കൂട്ടിന് വളര്‍ത്തുനായും; വിഡിയോ

700 കടന്ന് കോഹ്‌ലി...