ധനുശ്രീ
ധനുശ്രീ ഐഎഎൻഎസ്
ദേശീയം

മുസ്ലീം യുവാവുമായി പ്രണയം; രാത്രി അമ്മാവന് സുഖമില്ലെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി; അമ്മയെയും സഹോദരിയെയും യുവാവ് കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: മുസ്ലീം യുവാവുമായുള്ള പ്രണയത്തെ തുടര്‍ന്ന് യുവതിയെയും അമ്മയെയും സഹോദരന്‍ കൊലപ്പെടുത്തി. മൈസുരുവിലെ മാരുരു ഗ്രാമത്തിലാണ് സംഭവം. പത്തൊന്‍പതുവയസുകാരിയായ ധനുശ്രീ, അമ്മ അനിത എന്നിവരാണ് മരിച്ചത്.

മുസ്ലീം യുവാവുമായുള്ള പ്രണയം അവസാനിപ്പിക്കാന്‍ യുവതിയോട് സഹോദരന്‍ ആവശ്യപ്പെട്ടിരുന്നു. പലപ്പോഴും ഇതേചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായും പൊലീസ് പറയുന്നു. സഹോദരന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഈ ബന്ധം അവസാനിപ്പിക്കാന്‍ മാതാപിതാക്കളും മകളോട് ആവശ്യപ്പെട്ടിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് അമ്മാവന്റെ വീട്ടില്‍ പോകാന്നെ വ്യാജേനെ നിതിന്‍ അമ്മയെയും സഹോദരിയെയും ബൈക്കില്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. മാരൂരിലെ തടാകത്തിന് മുന്നില്‍ ബൈക്ക് നിര്‍ത്തിയ ശേഷം സഹോദരിയെ തടാകത്തിലേക്ക് തള്ളിയിടുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ചതോടെ അമ്മയെയും തടാകത്തിലേക്ക് തള്ളിയിട്ടു. പിന്നീട് അമ്മയെ രക്ഷിക്കാന്‍ യുവാവ് ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.

വീട്ടിലെത്തി നിതിന്‍ നിര്‍ത്താതെ കരച്ചില്‍ തുടര്‍ന്നതിനെ തുടര്‍ന്ന് പിതാവ് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് യുവാവ് സംഭവം വിവരിച്ചത്. മുസ്ലീം യുവാവുമായുള്ള പ്രണയത്തെ തുടര്‍ന്ന് ഏഴ് മാസമായി നിതിന്‍ മകളോട് സംസാരിക്കാറുണ്ടായിരുന്നില്ലെന്ന് പിതാവ് പറഞ്ഞു. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും അവനോട് പറഞ്ഞിരുന്നതായി കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്നതായി ഒന്നും ചെയ്യില്ലെന്ന് മകള്‍ പറഞ്ഞിരുന്നതായും പിതാവ് പറഞ്ഞു.

രാത്രി ഒന്‍പത് മണിക്ക് വീട്ടിലെത്തിയ നിതിന്‍ അമ്മാവന് സുഖമില്ലെന്ന് പറഞ്ഞാണ് ഭാര്യയെയും സഹോദരിയെയും കൂട്ടിക്കൊണ്ടുപോയത്. അവന്‍ വീട്ടിലെത്തിയതിന് പിന്നാലെ ഇരുവരെയും കുറിച്ച് ചോദിച്ചപ്പോള്‍ അവന്‍ തന്നെ തടാകക്കരയിലേക്ക് കൊണ്ടുപോകുകയും അവിടെയുണ്ടെന്ന് പറഞ്ഞിട്ട് പോകുകയും ചെയ്തു. താന്‍ ഇക്കാര്യം ബന്ധുക്കളോട് പറയുകയും തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇരുവരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍