മനോഹര്‍ ലാല്‍ ഖട്ടര്‍
മനോഹര്‍ ലാല്‍ ഖട്ടര്‍  ഫെയ്സ്ബുക്ക് ചിത്രം
ദേശീയം

ഹരിയാനയില്‍ നേതൃമാറ്റം?; മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും; ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഇന്ന് രാജി വെച്ചേക്കും. ഹരിയാനയിലെ ബിജെപി- ജനനായക് ജനതാ പാര്‍ട്ടി സഖ്യത്തിലുണ്ടായ ഭിന്നതയാണ് നേതൃമാറ്റത്തിന് വഴി തെളിച്ചത്. ഖട്ടറിനെ ബിജെപി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. കര്‍ന സീറ്റിലാകും ഖട്ടര്‍ മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബിജെപിയുടേയും പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടേയും യോഗം മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ വിളിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് നടക്കുന്ന യോഗത്തില്‍ ബിജെപി കേന്ദ്ര നിരീക്ഷകരെ അയച്ചിട്ടുണ്ട്. യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപി നേതാക്കളെ കണ്ട് പിന്തുണ അറിയിച്ചതായാണ് സൂചന. മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവെച്ചാല്‍ നയബ് സൈനിയോ, സഞ്ജയ് ഭാട്ടിയയോ മുഖ്യമന്ത്രിയായേക്കും. അഭിപ്രായ ഭിന്നത രൂക്ഷമായതിന് പിന്നാലെ ജെജെപി നേതാവ് ദുഷ്യന്ത് ചൗതാലയും പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജെസ്ന തിരോധാനക്കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ചൂടില്‍ നിന്ന് ആശ്വാസം, വേനല്‍മഴ ശക്തമാകുന്നു; ഞായറാഴ്ച അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നാലുവര്‍ഷ ബിരുദം ഈ വര്‍ഷം മുതല്‍; മിടുക്കര്‍ക്ക് രണ്ടരവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാം; എല്ലാ സര്‍വകലാശാലകളിലും ഏകീകൃത അക്കാദമിക് കലണ്ടര്‍

'അമ്പോ തലൈവര്‍!'; ആര്‍ഡിഎക്‌സ് സംവിധായകനൊപ്പം രജനീകാന്ത്: ചിത്രങ്ങള്‍ വൈറല്‍

ഇനി മണിക്കൂറുകള്‍ മാത്രം, യുജിസി നെറ്റ് രജിസ്‌ട്രേഷന്‍ സമയം ഇന്ന് രാത്രി 11.50 വരെ, അറിയേണ്ടതെല്ലാം