അരവിന്ദ് കെജരിവാള്‍
അരവിന്ദ് കെജരിവാള്‍ എക്‌സ്
ദേശീയം

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വീട്ടില്‍ ഇഡി സംഘം, വന്‍പൊലീസ് സന്നാഹം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വീട്ടില്‍ ഇഡി സംഘം. മദ്യനയക്കേസില്‍ കെജരിവാളിന്റെ അറസ്റ്റ് തടയാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മിച്ചതിന് പിന്നാലെയാണ് ഇഡി നടപടി.

പരിശോധന നടത്തുന്നതിന് സെര്‍ച്ച് വാറണ്ട് ഉണ്ടെന്ന് ഇഡി സംഘം കെജരിവാളിന്റെ സ്റ്റാഫിനെ അറിയിച്ചു. 12 ഉദ്യോഗസ്ഥരടങ്ങുന്ന ഇഡി സംഘം കെജരിവാളിന്റെ ഡല്‍ഹിയിലെ വസിയില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. വീടിന് പുറത്ത് വലിയ പൊലീസ് സന്നാഹവുമുണ്ട്.

ഇഡി സംഘം കെജരിവാളിനെ ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായാല്‍ തന്നെ അറസ്റ്റ് ചെയ്യരുതെന്നും അതില്‍ ഇടക്കാല ഉത്തരവ് വേണമെന്നും ആവശ്യപ്പെട്ടാണ് കെജരിവാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി തയാറായിരുന്നില്ല. കേസ് ഏപ്രില്‍ 22 ലേക്ക് കോടതി മാറ്റിയിരുന്നു.

മദ്യനയഅഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി. എട്ടു തവണ സമന്‍സ് അയച്ചിട്ടും കേജ്‌രിവാള്‍ ഹാജരായിരുന്നില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍