ദേശീയം

അഞ്ഞൂറ് രൂപയുടെ നോട്ടുകെട്ടുകളുടെ കിടക്കയില്‍ ഉറങ്ങി എന്‍ഡിഎ സഖ്യകക്ഷി നേതാവ്; വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ദിസ്പൂര്‍: അഞ്ഞൂറ് രൂപയുടെ നോട്ടുകെട്ടുകളുടെ കിടക്കയില്‍ ഉറങ്ങുന്ന നേതാവിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ അസമില്‍ രാഷ്ട്രീയ വിവാദം. യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ (യുപിപിഎല്‍) നേതാവ് ബെഞ്ചമിന്‍ ബസുമതരിയാണ് 500 രൂപയുടെ നോട്ടുകെട്ടുകള്‍ക്കിടയില്‍ കിടക്കുന്നത്. ഇയാള്‍ വിസിഡിസി ചെയര്‍മാനുമാണ്. തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ നേതാവിന്റെ വിഡിയോ വന്‍ തോതില്‍ പ്രചരിക്കുകയും ചെയ്തു.

അസമിലെ ബിജെപിയുടെ സഖ്യകക്ഷിയാണ് യുപിപിഎല്‍. അസമില്‍ ബിജെപി 11 സീറ്റുകളും സഖ്യകക്ഷികളായി അസം ഗണപരിഷത്തും യിപിപിഎല്ലും മൂന്ന് സീറ്റുകളില്‍ വീതമാണ് മത്സരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഭവന പദ്ധതി, ഗ്രാമീണ തൊഴില്‍ പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് നിരവധി അഴിമതിക്കേസുകള്‍ നേരത്തെ ഈ നേതാവിനെതിരെ ഉയര്‍ന്നുവന്നിരുന്നു. ഒഡല്‍ഗുരി ഡെവലപ്മെന്റ് സോണിലെ തന്റെ വിസിഡിസിക്ക് കീഴിലുള്ള പിഎംഎവൈ, എംഎന്‍ആര്‍ഇജിഎ പദ്ധതികളുടെ പാവപ്പെട്ട ഗുണഭോക്താക്കളില്‍ നിന്ന് അദ്ദേഹം കൈക്കൂലി വാങ്ങിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ സംഭവത്തില്‍ പാര്‍ട്ടിയുമായോ സര്‍ക്കാരുമായോ യാതൊരുബന്ധവുമില്ലെന്ന് യിപിപിഎല്‍ നേതാവ് പ്രമോദ് ബോറോ പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് ബസുമതരിയുടെ സുഹൃത്തുക്കള്‍ ഒരുപാര്‍ട്ടിക്കിടെ എടുത്ത ഫോട്ടോയാണെന്നും ഇത് ഉപയോഗിച്ച് അദ്ദേത്തെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നും പ്രമോദ് ബോറോ പറഞ്ഞു. ഫോട്ടോയിലെ പണം ബെഞ്ചമിന്‍ ബസുമാറ്റരിയുടെ സഹോദരിയുടേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍