ധനകാര്യം

തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന ഡ്രൈവര്‍ രഹിത കാറുകള്‍ അനുവദിക്കില്ലെന്ന് നിതിന്‍ ഗഡ്കരി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ലോകത്താകമാനം ഡ്രൈവര്‍ രഹിത കാറുകള്‍ ഇറക്കാനൊരുങ്ങുന്നവരോട് ഇന്ത്യിലേക്ക് വരേണ്ടെന്ന് നിതിന്‍ ഗഡ്കരി. ഗൂഗിള്‍, മെഴ്‌സിഡസ് പോലുള്ള വമ്പന്‍ കമ്പനികളാണ് ഡ്രൈവറില്ലാത്ത വാഹനമിറക്കാനൊരുങ്ങുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഡ്രൈവര്‍ രഹിത വാഹനങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

ഇത് രാജ്യത്ത് തൊഴിലില്ലായ്മ സൃഷ്ടിക്കുമെന്നതിനാലാണ് കേന്ദ്രമന്ത്രി ഇത്തരത്തിലൊരു നിലപാടെടുത്തത്. ജോലി നഷ്ടപ്പെടുത്തുന്ന സാങ്കേതികത അനുവദിക്കില്ല. രാജ്യത്ത് തൊഴിലില്ലായ്മ നിലനില്‍ക്കുന്നുണ്ടെങ്കില്‍ സാങ്കേതിക വിദ്യ അവസാനിപ്പിച്ച് ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കണമെന്നും ധനമന്ത്രി പറഞ്ഞു.

രാജ്യത്ത് ഇപ്പോള്‍ രണ്ട് ലക്ഷത്തോളം ഡ്രൈവര്‍മാരുണ്ട്. സര്‍ക്കാര്‍ 100 ഡ്രൈവിങ് സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള തീരുമാനത്തിലാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ