ധനകാര്യം

ഡീസല്‍ വില പെട്രോളിനെ മറികടന്ന് കുതിക്കുന്നു ; ഇന്ധനവിലയില്‍ ഇന്ന് നേരിയ ഇളവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് ഡീസല്‍ വില ആദ്യമായി പെട്രോളിനെ മറികടന്നു. ഒഡീഷയിലാണ് ഡീസല്‍ വില പെട്രോളിനെയും കടന്ന് മുന്നേറിയത്. ഭുവനേശ്വറില്‍ ഒരു ലിറ്റര്‍ ഡീസലിന് ഇന്നത്തെ വില 80. 69 രൂപയാണ്. അതേസമയം പെട്രോളിനാകട്ടെ 80.57 രൂപയും. ഡീസലിന് 12 പൈസയുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 

അതേസമയം രാജ്യത്ത് ഇന്ധന വിലയില്‍ ഇന്ന് നേരിയ ഇളവുണ്ട്. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് കുറഞ്ഞത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോളിന് 81.44 രൂപയും ഡീസലിന് 74.92 രൂപയുമായി. 

വാണിജ്യതലസ്ഥാനമായ മുംബൈയിലാകട്ടെ പെട്രോള്‍ ഡീസല്‍ വില യഥാക്രമം 86.91 രൂപയും, 78.54 രൂപയുമാണ്. കേരളത്തിലും പെട്രോളിനും ഡീസലിനും 30 പൈസയും 27 പൈസയും കുറഞ്ഞിട്ടുണ്ട്. കൊച്ചിയില്‍ പെട്രോളിന്റെ വില 83.30 രൂപയാണ്. ഡീസലിനാകട്ടെ 78.66 രൂപയാണ് ഇന്നത്തെ വില.

തിരുവനന്തപുരത്ത് പെട്രോള്‍ വില 84.78 രൂപയാണ്. ഡീസല്‍ വിലയാകട്ടെ 80.18 രൂപയാണ്. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 83.66 രൂപ, 79.03 രൂപ എന്നിങ്ങനെയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ