ധനകാര്യം

സിസിഡിയെ ഏറ്റെടുക്കാൻ ഒരുങ്ങി പ്രമുഖ സിഗരറ്റ് കമ്പനി: വമ്പൻ പദ്ധതികളുമായി ഐടിസി 

സമകാലിക മലയാളം ഡെസ്ക്

ബാംഗ്ലൂര്‍: കഫേ കോഫീ ഡേയുടെ (സിസിഡി) ഓഹരി വാങ്ങാന്‍ പദ്ധതിയിട്ട് ഏഷ്യയിലെ ഏറ്റവും വലിയ സിഗരറ്റ് ഉല്‍പാദകരായ ഐടിസിയും. പുകയില ഉല്‍പ്പന്ന വിപണിയോടൊപ്പം മറ്റ് ബിസിനസ്സുകളിലും സാന്നിധ്യം അറിയിക്കാൻ ലക്ഷ്യമിട്ടാണ് സിസിഡിയുടെ ഓഹരി വാങ്ങാൻ ഐടിസി ശ്രമിക്കുന്നത്.

രാജ്യത്ത് പുകയിലയുടെ നികുതി വർദ്ധിച്ചതിനാലും പൊതുസ്ഥലങ്ങളിൽ പുകവലി നിയന്ത്രിച്ചിട്ടുള്ളതുകൊണ്ടും മറ്റ് മേഖലകളില്‍ നിക്ഷേപം ഇറക്കി ബിസിനസ്സ് വ്യാപിപ്പിക്കാനാണ് ഐടിസിയുടെ ശ്രമം.  സിസിഡിയെ ഏറ്റെടുക്കുന്നതിലൂടെ ബ്രാൻഡിന് സിഗരറ്റ് വ്യവസായത്തിലെ ആശ്രയത്വം കുറയ്ക്കാനുമാകും. 

ഐടിസിയുടെ വരവ് സിസിഡിക്ക് ഏറെ ഗുണ ചെയ്തേക്കുമെന്നാണ് വിലയിരുത്തല്‍. സിസിഡിയെ ഏറ്റെടുക്കാൻ രം​ഗത്തുള്ള കൊക്കക്കോളയുമായിട്ടാണ് ഐടിസിയുടെ മത്സരം.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ